x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സാ​റ്റി​ൽ ഐ​ഇ​ഡി​സി ഇ​ന്നൊ​വേ​ഷ​ൻ ലാ​ബി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 21, 2026 02:34 AM IST | Updated: August 21, 2026 02:34 AM IST

വി​സാ​റ്റി​ൽ ഐ​ഇ​ഡി​സി ഇ​ന്നൊ​വേ​ഷ​ൻ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം

ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഐ​ഇ​ഡി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ക്ക് - ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലേ​ണിം​ഗ് ഇ​ന്നൊ​വേ​ഷ​ൻ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വ്യ​വ​സാ​യ മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു.

നെ​റ്റ്‌​ലി​ങ്ക് ഐ​സി​ടി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും ഡ​യ​റ​ക്ട​റു​മാ​യ സീ​ക്കോ തോ​മ​സ് ഇ​ന്നൊ​വേ​ഷ​ൻ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​വി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​സാ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് ടോം, ​വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഒ​ഒ പി.​എ​സ്. സു​ഹാ​സ്, ഐ​ഇ​ഡി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ അ​മ്മു വി​ൽ​സ​ൺ, ഐ​ഇ​ഡി​സി വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​ധ​ർ, ആ​ന്‍റോ ജെ​റോം, അം​ബാ​ടി സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Innovation Lab launched NattuVishasham DistrictNews

Recent News

Corehub Up