x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​യീ​ചേ​ത​ന 5.0 ജെ​ൻ​ഡ​ർ കാ​മ്പ​യി​ന് അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ക്കം

വെബ് ഡെസ്ക്
Published: November 26, 2026 07:06 AM IST | Updated: November 26, 2026 07:06 AM IST

ന​യീ​ചേ​ത​ന 5.0 ന്‍റെ ഉ​ദ്ഘാ​ട​നം കു​ടും​ബ​ശ്രീ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രുംചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു.

അ​ഗ​ളി: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം എ​ൻ​ആ​ർ​എ​ൽ​എം പ​ദ്ധ​തി മു​ഖാ​ന്തി​രം ദേ​ശ​വ്യാ​പ​ക​മാ​യി 25 മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ ന​ട​പ്പാ​ക്കു​ന്ന അ​ഞ്ചാം​ഘ​ട്ട ജെ​ൻ​ഡ​ർ കാ​മ്പ​യി​ൻ - ന​യീ​ചേ​ത​ന 5.0 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി.

ലിം​ഗാ​ധി​ഷ്ഠി​ത വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും സ്ത്രീ​ക​ളെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന സാ​മൂ​ഹി​ക അ​നീ​തി​ക​ളെ ചെ​റു​ക്കു​ന്ന​തി​നു​മാ​യി സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ക​രു​ത്തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​കാ​മ്പ​യി​നി​ന്‍റെ ല​ക്ഷ്യം. കു​ടും​ബ​ശ്രീ അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ന​യീ​ചേ​ത​ന 5.0 ന്‍റെ ഉ​ദ്ഘാ​ട​നം കു​ടും​ബ​ശ്രീ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജെ​ൻ​ഡ​ർ പ്ര​തി​ജ്ഞ, പോ​സ്റ്റ​ർ പ്ര​കാ​ശ​നം എ​ന്നി​വ ന​ട​ന്നു. ന​യീ​ചേ​ത​ന 5.0 കാ​മ്പ​യി​നി​ന്‍റെ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജെ. ജോ​മോ​ൻ നി​ർ​വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പും സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ പ​ങ്കാ​ളി​ത്ത​വും തൊ​ഴി​ൽ പ്ലാ​ൻ ത​യാ​റാ​ക്ക​ലും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ട്ട​പ്പാ​ടി ബി​പി​ഒ ബി.​എ​സ്. മ​നോ​ജ് ക്ലാ​സ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, അ​ക്കൗ​ണ്ട​ന്‍റു​മാ​ർ, ആ​നി​മേ​റ്റ​ർ​മാ​ർ, സ്നേ​ഹി​ത സ്റ്റാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : 'Nayee Chetana 5.0 Nattuvishesham DistrictNews

Recent News

Corehub Up