x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്നി​യ​ങ്ക​ര ടോ​ൾവി​ഷ​യം പു​ക​യു​ന്നു: ക​ള​ക്ടർ വിളിച്ച യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ​ക്കു പു​ല്ലു​വി​ല

വെബ് ഡെസ്ക്
Published: August 23, 2026 02:49 AM IST | Updated: August 23, 2026 02:49 AM IST

ക​ള​ക്ട​റേ​റ്റി​ലെ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ടോ​ൾ ക​മ്പ​നി ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ജ​ന​കീ​യവേ​ദി എ​ഡി​എ​മ്മി​ന് പ​രാ​തി ന​ൽ​കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ ബൂ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സൗ​ജ​ന്യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സ​മാ​ദ്യം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പി​ച്ച് ടോ​ൾ ക​മ്പ​നി. ക​ള​ക്ട​റും കെ.​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​പി. സു​മോ​ദ്, ടി.​എം. ശ​ശി,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ തീ​രു​മാ​ന​ങ്ങ​ളാ​ണ് കാ​റ്റി​ൽ പ​റ​ത്തി ടോ​ൾ ക​മ്പ​നി തോ​ന്നും മ​ട്ടി​ൽ നി​ല​പാ​ട് മാ​റ്റി പ്ര​ദേ​ശ​വാ​സി​ക​ളെ വ​ട്ടം ക​റ​ക്കു​ന്ന​ത്.

ടോ​ൾ​പ്ലാ​സ​യി​ൽ നി​ന്നും ഏ​ഴ​ര കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ വ​രു​ന്ന അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് പു​തു​താ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ ടോ​ൾ പാ​സ് തു​ട​രു​മെ​ന്നും ഇ​തി​നാ​യി 19 മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നും 18 ന് ​രാ​വി​ലെ പ​റ​ഞ്ഞ ടോ​ൾ ക​മ്പ​നി 24 മ​ണി​ക്കു​റി​നു​ള്ളി​ൽ ത​ന്നെ വാ​ക്ക് മാ​റ്റി പ​റ​ഞ്ഞ​തെ​ല്ലാം വി​ഴു​ങ്ങി. ടോ​ൾ ക​മ്പ​നി ന​ൽ​കു​ന്ന ഉ​റ​പ്പു പോ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഓ​രോ ത​വ​ണ ക​ള​ക്ട​റേ​റ്റി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോ​ൾ ജ​ന​ത്തി​നെ കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് ടോ​ൾ ക​മ്പ​നി സ്വീ​ക​രി​ക്കു​ന്ന​ത്. സൗ​ജ​ന്യ പാ​സു​ള്ള വാ​ഹ​ന​ഉ​ട​മ​ക​ൾ മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പാ​സ് പു​തു​ക്ക​ണ​മെ​ന്ന ടോ​ൾ ക​മ്പ​നി ഏ​ക​പ​ക്ഷീ​യ​മാ​യി കൊ​ണ്ടു​വ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഒ​റ്റ​ത​വ​ണ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ടോ​ൾ ബൂ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ പാ​സ് പു​തു​ക്ക​ണ​മെ​ന്ന​ത് തു​ട​രു​മെ​ന്നും ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക യോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് ടോ​ൾ ക​മ്പ​നി നി​ല​പാ​ടെ​ടു​ത്ത​ത്. കൃ​ത്യ​മാ​യി പ്ര​വേ​ശ​ന പാ​സ് പു​തു​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ഴും ഫാ​സ് ടാ​ഗ് വ​ഴി പ​ണം ന​ഷ്ട​മാ​കു​ന്ന​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ള​ക്ട​റും ഉ​യ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ചെ​യ്തെ​ടു​ക്കു​ന്ന തി​രു​മാ​ന​ങ്ങ​ൾ പോ​ലും ധി​ക്ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ട് ടോ​ൾ ക​മ്പ​നി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന വ​ള​രെ ഗൗ​ര​വ​മേ​റി​യ ചോ​ദ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ഇ​നി ആ​രോ​ട് പ​രാ​തി പ​റ​യു​മെ​ന്ന് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു.

ഓ​ട്ടോ​കാ​ർ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നാ​ലു ച​ക്ര ഓ​ട്ടോ​റി​ക്ഷ​ക​ളേ​യും സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷ​ക​ളാ​യി പ​രി​ഗ​ണി​ച്ച് സൗ​ന്യ ടോ​ൾ പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​വും സ്വീ​കാ​ര്യ​മ​ല്ലെ​ന്നാ​ണ് ടോ​ൾ​ക​മ്പ​നി പ​റ​യു​ന്ന​ത്. ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി, ടോ​ൾ ക​മ്പ​നി​യു​ടെ ത​ന്നെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്ത യോ​ഗ തീ​രു​മാ​ന​ങ്ങ​ളാ​ണ് പി​ന്നീ​ട് ടോ​ൾ ക​മ്പ​നി അ​വ​ഗ​ണി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ എ​ഡി​എ​മ്മി​ന് പ​രാ​തി ന​ൽ​കി.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന തീ​രു​മാ​ന​ങ്ങ​ൾ പോ​ലും ടോ​ൾ ക​മ്പ​നി ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ടോ​ൾ വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ജ​ന​കീ​യ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ മാ​പ്പും എ​ഡി​എ​മ്മി​ന് കൈ​മാ​റി. ബോ​ബ​ൻ ജോ​ർ​ജ്, ജി​ജോ അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up