x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വേ​റു​ന്നു; ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക്

വെബ്ഡസ്ക്
Published: November 28, 2026 04:53 AM IST | Updated: November 28, 2026 04:53 AM IST

ശ​ബ​രി​മ​ല​യി​ൽ പ​തി​നെ​ട്ടാം​പ​ടി​ക്കു​താ​ഴെ ഇ​ന്ന​ലെ​യു​ണ്ടാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്.

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ഏ​റി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​ണ് ഉ​ണ്ടാ​യ​ത്. ഭ​ക്ത​രു​ടെ നീ​ണ്ട നി​ര പ​ല​പ്പോ​ഴും പ​തി​നെ​ട്ടാം​പ​ടി​ക്കു താ​ഴെ​യു​ണ്ടാ​യി.
വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ന​ട​ത്തി​യ​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.

സ്പോ​ട്ട് ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ളി​ലും തി​ര​ക്കു​ണ്ട്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​വ​ധി​ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യേ​ക്കാം.

234 കോ​ട്പ കേ​സു​ക​ളി​ൽ പി​ഴ​യി​ട്ട​ത് 46,800 രൂ​പ

ശ​ബ​രി​മ​ല: ക​ഴി​ഞ്ഞ 15 മു​ത​ൽ 12 ദി​വ​സ​ത്തെ കാ​ല​യ​ള​വി​ൽ സ​ന്നി​ധാ​ന​ത്തുനി​ന്നും പ​രി​സ​ര​ത്തുനി​ന്നു​മാ​യി സി​ഗ​ര​റ്റ്സ് ആ​ൻ​ഡ് അ​ദ​ർ ടു​ബാ​കോ പ്രോ​ഡ​ക്‌​ട്സ് ആ​ക്‌​ട് 2003 (കോ​ട്പ) പ്ര​കാ​രം എ​ക്സൈ​സ് സം​ഘം പി​ഴ ചു​മ​ത്തി​യ​ത് 46,800 രൂ​പ. 234 കേ​സു​ക​ളി​ലാ​യി പു​ക​വ​ലി, ഗു​ഡ്ക, പാ​ൻ പ​രാ​ഗ് ഉ​പ​യോ​ഗം എ​ന്നി​വ​യി​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

സ​ന്നി​ധാ​ന​ത്തെ എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ൽ മൂ​ന്ന് സം​ഘ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഒ​രു സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​രോ സം​ഘ​ത്തി​ലും ര​ണ്ട് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​ർ, ഏ​ഴ് സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്. തി​ര​ക്കൊ​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന പാ​ത​ക​ൾ, അ​ല്പം വി​ട്ടു​മാ​റി​യു​ള്ള ക​ട​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഇ​ട​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന കൂ​ടു​ത​ലും.

മു​ൻ വ​ർ​ഷ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത്ത​വ​ണ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ൽ അ​പൂ​ർ​വ​മാ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​വും കു​റ​ഞ്ഞു വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ്. ശ​ബ​രി​മ​ല മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് നി​രോ​ധി​ത മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്.

ജീ​വ​ൻര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​രി​ശീ​ല​ന ക്ലാ​സ്

ശ​ബ​രി​മ​ല: അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളി​ൽ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി ജീ​വ​ൻ എ​ങ്ങി​നെ ര​ക്ഷി​ക്കാം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും പ​രി​ശീ​ല​ന ക്ലാ​സും ഡെ​മൊ​ൺ​സ്‌​ട്രേ​ഷ​നും സം​ഘ​ടി​പ്പി​ച്ചു.

കു​ത്ത​നെ ക​യ​റ്റ​മു​ള്ള ശ​ബ​രി​മ​ല​യി​ൽ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കാ​നും കു​ഴ​ഞ്ഞു വീ​ഴാ​നും കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ശു​പ​തി​യി​ൽ എ​ത്തി​ക്കു​ന്ന​ത് വ​രെ ഹൃ​ദ​യ-​ശ്വാ​സ​കോ​ശ പു​ന​രു​ജ്ജീ​വ​ന​വും (സി​പി​ആ​ർ) കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സ​വും ന​ൽ​കി എ​ങ്ങി​നെ ജീ​വ​ൻ ര​ക്ഷി​ക്കാം എ​ന്ന​താ​യി​രു​ന്നു പ​രി​ശീ​ല​നം.

ശ​ബ​രി​മ​ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​രം ഓ​രോ സീ​സ​ണി​ലും 230നും 250 ​നും ഇ​ട​യി​ൽ ഹൃ​ദ​യാ​ഘാ​ത സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യി ദേ​വ​സ്വം കോം​പ്ല​ക്സി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രി​ശീ​ല​നം ന​യി​ച്ച ഇ​എം​സി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ജി​ൻ കെ. ​ര​ജി പ​റ​ഞ്ഞു.

കു​ഴ​ഞ്ഞു​വീ​ണ​ത് 14 പേ​ർ

തീ​ർ​ഥാ​ട​ക​ർ കു​ഴ​ഞ്ഞുവീ​ണ 65 കേ​സു​ക​ൾ ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​കാ​ല​ത്ത് ഉ​ണ്ടാ​യി. ഇ​ത്ത​വ​ണ മ​ണ്ഡ​ല മ​ക​ര​മ​ഹോ​ത്സ​വ കാ​ലം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഇ​ത്ത​ര​ത്തി​ൽ 14 കേ​സു​ക​ൾ ഉ​ണ്ടാ​യി. ശ​ബ​രി​മ​ല പോ​ലെ അ​തീ​വ ദു​ർ​ഘ​ട​മാ​യ പ്ര​ദേ​ശ​ത്തു ഒ​രാ​ൾ കു​ഴ​ഞ്ഞു വീ​ണാ​ൽ വൈ​ദ്യ​സ​ഹാ​യം എ​ത്തു​ന്ന​ത് വ​രെ നി​ല​ച്ച ഹൃ​ദ​യ​ത്തെ ഉ​ണ​ർ​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ന്നി​ധാ​ന​ത്ത് സേ​വ​നം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും സി​പി​ആ​ർ അ​റി​ഞ്ഞി​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മാ​കു​മെ​ന്ന് ഡോ.​സ​ജി​ൻ കെ. ​ര​ജി പ​റ​ഞ്ഞു.

പ​രി​പാ​ടി സ്‌​പെ​ഷ​ൽ ഓ​ഫിസ​ർ ജി. ​ജ​യ​ദേ​വ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​എ​സ്ഒ അ​ച്യു​ത് അ​ശോ​ക്, ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫിസ​ർ ഡോ. ​കെ.​കെ ശ്യാം കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sabarimala nattu vishesham local news Welcoming pilgrims Crowds at

Recent News

Corehub Up