ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിൽ ഐപി ബ്ലോക്കിലെ പേ വാർഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു.
കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഐപി ബ്ലോക്കിലെ പേ വാര്‍ഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അനുവദിച്ച 50 ലക്ഷവും ബിനോയ് വിശ്വം എംപി അനുവദിച്ച 50 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നഗരസഭ ചെയര്‍പേഴ്സണ്‍ റെജി ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ലിസി ജോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.സി. ഭാസ്കരന്, പ്രിന്‍സ് പോള്‍ ജോണ്‍, മായാദേവി, ടി.എസ്. സാറാ, ബിജു ജോണ്‍, കൗണ്‍സിലര്‍മാരായ സണ്ണി കുര്യാക്കോസ്, മര്‍ക്കോസ് ഉലഹന്നാന്,
ജോമി മാത്യു, ഷീല ബിനോയി, ബേബി തോമസ്, വിവിധ കക്ഷി നേതാക്കളായ പി.സി. ജോസ്, സിബി കൊട്ടാരം, എന്‍.കെ. ചാക്കോച്ചന്, എം.എ. ഷാജി, ബിജോ പൗലോസ്, ഡോ. സീബ എസ്. ബാലകൃഷ്ണന്, ഡോ. കെ.വി.പി. അതഷ്ണന്, ഡോ. പി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam