x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ത​യ്യേ​നി വ​രെ നീ​ട്ട​ണം; നി​വേ​ദ​നം ന​ൽ​കി


Published: July 9, 2026 01:09 AM IST | Updated: July 9, 2026 01:09 AM IST

പാ​ലാ​വ​യ​ൽ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് പു​ളി​ങ്ങോം-​പാ​ലാ​വ​യ​ൽ വ​ഴി ത​യ്യേ​നി വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​ന് നി​വേ​ദ​നം ന​ൽ​കി. ഇ​ടു​ക്കി നെ​ടും​ക​ണ്ടം ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് ചെ​റു​പു​ഴ വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് സ​ർ​വീ​സ് പാ​ലാ​വ​യ​ൽ -ത​യ്യേ​നി വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ന്ത്രി​ക്ക് ത​യ്യേ​നി നി​വാ​സി​ക​ളു​ടെ പേ​രി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ൽ ചെ​റു​പു​ഴ​യി​ൽ അ​വ​സാ​നി​ക്കു​ന്ന ഈ ​സ​ർ​വീ​സ് ത​യ്യേ​നി വ​രെ നീ​ട്ടി​യാ​ൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, കാ​സ​ർ​ഗോ​ഡ്–​ക​ണ്ണൂ​ർ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പാ​ലാ​വ​യ​ൽ, ത​യ്യേ​നി തു​ട​ങ്ങി​യ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നും ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ല​ഭി​ക്കു​ന്ന​തി​നും ഈ ​സ​ർ​വീ​സ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ത്തു​ക്കു​ട്ടി പു​തു​പ്പ​റ​മ്പി​ൽ, ജോ​യി ഓ​ലി​ക്ക​ൽ, ബെ​ന്നി മം​ഗ​ല​ത്ത്, റ്റു​ഡു കി​ഴ​ക്കേ​ൽ എ​ന്നി​വ​രാ​ണ് നി​വേ​ദ​ന​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvisesham District News

Recent News

Corehub Up