x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പോ​ള​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നി​റ​യു​ന്നു


Published: January 4, 2026 11:58 PM IST | Updated: January 4, 2026 11:58 PM IST

ജലാശയങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞനിലയിൽ.

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വീ​ണ്ടും പോ​ള​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും നി​റ​ഞ്ഞ് ജ​ല​ഗ​താ​ഗ​ത​വും നീ​രൊ​ഴു​ക്കും ത​ട​സപ്പെ​ടു​ന്നു. ത​ണ്ണീ​ർ​മു​ക്കം ഷ​ട്ട​ർ അ​ട​ച്ച​തോ​ടെ കാ​ര്യ​മാ​യ നീ​രൊ​ഴു​ക്കി​ല്ലാ​ത്ത​തു പോ​ള നി​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 15നു ​ശേ​ഷം മാ​ത്ര​മേ ഇ​നി ത​ണ്ണീ​ർ​മു​ക്കം ഷ​ട്ട​ർ തു​റ​ക്കൂ. ഈ ​സ​മ​യം വ​രെ കാ​ര്യ​മാ​യ നീ​രൊ​ഴു​ക്കു കാ​ണു​ക​യി​ല്ല.

പോ​ള​വാ​രി തെ​ളി​ച്ചി​ട്ട പ​ല തോ​ടു​ക​ളി​ലും ഇ​പ്പോ​ൾ വീ​ണ്ടും പോ​ള നി​റ​യു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽനി​ന്നു പു​റം​ത​ള്ളു​ന്ന ര​സ​വ​ളം അ​ട​ങ്ങി​യ വെ​ള്ള​വും പോ​ള​യു​ടെ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി. ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സീ​സ​ണി​ൽ ഹൗ​സ് ബോ​ട്ട് ടൂ​റി​സം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്ന​തും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കാ​യ​ലി​ൽ ത​ള്ളു​ന്ന​തി​നി​ട​യാ​യി.

Tags : plastic pollution nattuvishasham local news

Recent News

Corehub Up