x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ത്താ​ങ്ങേ​ക​ണം... റെ​ജി​മോ​ള്‍​ക്ക്


Published: July 9, 2026 01:31 AM IST | Updated: July 9, 2026 01:31 AM IST

വെ​ള്ള​രി​ക്കു​ണ്ട്: പ്ര​മേ​ഹം മൂ​ര്‍​ച്ഛി​ച്ച​തി​നെ​തത്തുട​ര്‍​ന്ന് ഇ​രു​കാ​ലു​ക​ളും മു​ട്ടി​നു​താ​ഴെ മു​റി​ച്ചു​മാ​റ്റി​യ വെ​ള്ള​രി​ക്കു​ണ്ടി​ലെ കൈ​ത​ക്കോ​ട്ടി​ല്‍ റെ​ജി​മോ​ള്‍ (52) തു​ട​ര്‍​ചി​കി​ത്സ​യ്ക്ക് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഇ​തി​ന​കം 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വാ​യി. ഇ​പ്പോ​ള്‍ ഇ​രു​കാ​ലു​ക​ളി​ലെ​യും ര​ക്ത​യോ​ട്ടം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഇ​രി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. അ​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി.

നി​ല​വി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഭ​ര്‍​ത്താ​വ് പോ​ള്‍​സ​ണ്‍ കെ. ​ജോ​സ​ഫ് കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് വീ​ട്ടു​ചെ​ല​വും ഭാ​ര്യ​യു​ടെ ചി​കി​ത്സ​യും ന​ട​ത്തു​ന്ന​ത്. തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​ന്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി​യം​ഗം ഷോ​ബി ജോ​സ​ഫ്, വാ​ര്‍​ഡ് മെം​ബ​ര്‍ ഷാ​ജ​ന്‍ പൈ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സ​ഹാ​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​രി​ക്കു​ണ്ട് എ​സ്ബി​ഐ​യി​ല്‍ അ​ക്കൗ​ണ്ടും തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 37680522246. ഐ​എ​ഫ്എ​സ് സി: sbin0071104.​ ഗൂ​ഗി​ള്‍ പേ ന​മ്പ​ര്‍: 8606712984.

Tags : Nattuvisesham District News

Recent News

Corehub Up