x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ ത​ട​ഞ്ഞ കേ​സ്: ത​ത്കാ​ലം ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: August 4, 2026 10:09 PM IST | Updated: August 4, 2026 10:09 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ല്‍ മ​ത്സ​രം വ​ലി​യ സ്‌​ക്രീ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ത​ട​ഞ്ഞ​വ​ര്‍​ക്കെ​തി​രേ ത​ത്കാ​ലം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ല​ന്ന് ഹൈ​ക്കോ​ട​തി.

ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ, സി​പി​ഒ എ​ന്നി​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍​നി​ന്നും ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​വ​രെ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ 208 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ വാ​ക്കാ​ല്‍ നി​ര്‍​ദേ​ശം. കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട എം.​എ​സ്. ശ​ര​ത്തും മ​റ്റും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ പോ​ലീ​സ് സാ​വ​കാ​ശം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍.

ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ എ​ന്‍.​എ​സ്. റോ​യി, സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ ജി​ജോ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പി​ന്നീ​ട് കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ ര​ക്ത സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​വ​ര്‍ എ​ത്തി​യ പോ​ലീ​സ് ജീ​പ്പി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക്കു പു​റ​മേ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം, ചീ​ട്ടു​ക​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി ഇ​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തിരു​ന്നു.
ഹ​ര്‍​ജി​ക്കാ​ര്‍​ക്കാ​യി അഡ്വ. പി.​പി. താ​ജു​ദീ​ന്‍ ഹാ​ജ​രാ​യി.

Tags : Nattuvishesham Local News Police High Court

Recent News

Corehub Up