കക്കയത്ത് അടച്ചുപൂട്ടിയ നിലയിലുള്ള പോലീസ് ഔട്ട് പോസ്റ്റ് കെട്ടിടം.
കൂരാച്ചുണ്ട്: വർഷങ്ങൾക്കു മുൻപ് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് കീഴിൽ കക്കയത്ത് പ്രവർത്തിച്ചിരുന്ന പോലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടിയത് വീണ്ടും തുറന്ന് പ്രവർത്തിക്കണമെന്ന് എംവൈസി കക്കയം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കക്കയം പ്രദേശത്ത് അനുവാദമില്ലാതെ പുഴയോരത്തും മറ്റും സന്ദർകർ പ്രവേശിക്കുന്നത് പതിവാണ്. ടൂറിസം മേഖലയിലെ പ്രവേശന സമയത്തിന് മുമ്പും ശേഷവും സഞ്ചാരികൾ കടന്നുവരുന്നത് പലപ്പോഴും പ്രദേശവാസികൾക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സജി കുഴുവേലി അധ്യക്ഷത വഹിച്ചു.
രാജീ പള്ളത്തുകാട്ടിൽ, ജോൺസൺ കക്കയം തോമസ് പുളിക്കൽ, ടോമി കാഞ്ഞിരത്തിങ്കൽ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode