തവനൂരിൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു. എം.പി അബ്ദുസമദ് സമദാനി എംപി, എംഎൽഎമ
തവനൂർ: പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയനുസരിച്ച് തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ (പിഒപിഎസ്കെ) ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
വിദേശകാര്യ മന്ത്രാലയം, തപാൽ വകുപ്പ് എന്നിവയുടെ കീഴിൽ രാജ്യത്തെ 455-ാമത്തെയും കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസിന് കീഴിലെ മൂന്നാമത്തേതുമായ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രമാണിത്.
തുടർന്ന് തവനൂർ കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന പൊതുസമ്മേളനത്തിൽ എം.പി. അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയായിരുന്നു.
തിരൂർ- പൊന്നാനി- ഗുരുവായൂർ- ഇരിങ്ങാലക്കുട വഴി യുള്ള റെയിൽവേ പദ്ധതി അനുമതിക്കായി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചുവെന്നും അദ്ദേഹം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
തവനൂർ കാർഷിക കോളജിൽ മന്ത്രി മരം നടുകയും വൃക്ഷത്തൈ വിതരണം ചെയ്യുകയും ചെയ്തു. എംഎൽഎമാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. ബിനോയ് ജോർജ്, കോഴിക്കോട് നോർത്തേണ്‍ റീജണ്‍ പോസ്റ്റൽ സർവീസസ് ഡയറക്ടർ വി.ബി. ഗണേഷ് കുമാർ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, വാർഡ് മെംബർ പി.ടി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram