x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ട​ൻ​കാ​വ് മേഖല അപകട കേന്ദ്രമാകുന്നു


Published: June 24, 2026 05:51 AM IST | Updated: June 24, 2026 05:51 AM IST

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട- തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ പൊ​ട്ട​ൻ​കാ​വ് അ​പ​ക​ട കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​വ​ഗ​ണ​ന.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ ന​ട​ന്ന​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഏഴു മ​ര​ണവും. ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ക്കുകയും ചെയ്തു. രണ്ടു ദി​വ​സം മു​ൻ​പാ​ണ് ഇ​വി​ടെ ഓ​ട്ടോറി​ക്ഷ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​ർ നി​സര പ​രി​ക്കുകളോടെ ര​ക്ഷ​പ്പെട്ടു.

വളരെ തിരക്കേറിയ റോ​ഡാ​ണി​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും ത​ല​സ്ഥാ​ന​ത്ത് എ​ത്തേ​ണ്ട പ്ര​ധാ​ന റോ​ഡി​ലാ​ണ് അ​പ​ക​ട​കെ​ണി​ക​ൾ. പൊ​ട്ട​ൻ​കാ​വ് റോ​ഡി​ൽ നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നിൽക്കുന്നത്. അ​മി​തവേ​ഗവും ​അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ംഗും ഒ​പ്പം റോ​ഡി​ന്‍റെ പ​ക​പ്പി​ഴ​ക​ളുമാ ണു പ​ല​പ്പോ​ഴും അപകടങ്ങൾ ക്കു കാരണമാകുന്നത്. നി​യ​ന്ത്ര​ണം തെ​റ്റി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ റോഡിലെ പോ​സ്റ്റു​ക​ളി​ൽ ഇ​ടി​ക്കുന്നതാമ് അ​പ​ക​ട​ത്തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​ന്ന​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ളും മേഖലയിൽ നി​ര​വ​ധി​യു​ണ്ട്. റോ​ഡി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പുകളും സ്ഥാപി ക്കപ്പെട്ടിട്ടില്ല. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പ​ല ത​വ​ണ ബന്ധ പ്പെട്ട അധികൃതർക്ക് പ​രാ​തി ന ൽകിയെങ്കിലും നടപടിയുണ്ടാ യില്ല. അ​ശാ​സ്ത്രീയ​മാ​യാ​ണ് റോ​ഡ് നി​ർ​മിച്ച​തെ​ന്നു പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ വ​ള​വ് മാ​റ്റോ​നോ റോ​ഡി​ൽ ഹ​മ്പ് പോ​ലു​ള്ള​വ നി​ർ​മിച്ചു പ്രശ്നം പരിഹരിക്കാനോ അ ധികൃതർ തയാറായിട്ടില്ല.

Tags : nattu vishesham Pottankav area becomes

Recent News

Corehub Up