പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളുടെ അതിക്രമം മൂലം യാത്രക്കാർ ഭീതിയിൽ. കൊച്ചിയിൽ ജീവൻ പണയം വച്ചാണ് പല സ്വകാര്യ ബസുകളിലെയും യാത്ര. സിഗ്നൽ കിട്ടിക്കഴിഞ്ഞാൽ സ്റ്റോപ്പിൽ നിർത്തി ആളെയിറക്കുന്നതിനു പകരം റോഡിന്റെ മധ്യഭാഗത്തു നിർത്തിയാണ് പല ബസുകളും ആളെയിറക്കുന്നത്. കളക്ഷൻ കുറയും എന്ന കാരണത്താലാണ് പലപ്പോഴും ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്. പലപ്പോഴും ഒരു മിനിറ്റ് വ്യത്യാസത്തിലാണ് കാക്കനാട്, ആലുവ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകളുടെ സർവീസ്. ഇതിനിടെയാണ് പലയിടങ്ങളിലും സംഘർഷമുണ്ടാകുന്നതും. വെള്ളിയാഴ്ച രാത്രി എറണാകുളം ടൗൺഹാളിനു മുന്നിൽ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മർദിച്ച സജിമോൻ എന്ന ബസിലെ മൂന്നു ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഓവർടേക്കിംഗ് നിരോധിച്ചെങ്കിലും
നഗരത്തിനുള്ളിൽ സ്വകാര്യ ബസുകളുടെ ഓവർടേക്കിംഗ് ഹൈക്കോടതി നിരോധിച്ചതാണ്. എന്നാൽ, മത്സരയോട്ടവും ഓവർടേക്കിംഗും ഇന്നും നിർബാധം തുടരുന്നു. ഇതേച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കൈയാങ്കളിയുമുണ്ടാകാറുണ്ട്. നഗരത്തിൽ സർവീസ് നടത്തു ന്ന സ്വകാര്യ ബസുകളും ഓട്ടോറിക്ഷക ളും ഹോൺ മുഴക്കുന്നതും മറ്റു വാഹന ങ്ങളെ ഓവർടേക്ക് ചെയ്യുന്നതും നിരോധിച്ചുകൊണ്ട് 2022 ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ബ സുകൾ ഇടതുവശം ചേർന്ന് മാത്രം പോയാൽ മതിയെന്നും നിർദേശിച്ചിരുന്നു. പക്ഷേ ഇതിനൊക്കെ പുല്ലുവിലയാണ് ബസ് ജീവനക്കാർ നൽകുന്നത്.
പകരക്കാർ പ്രശ്നക്കാർ
ഒരു ജീവനക്കാരന്റെ അഭാവത്തിൽ പ കരം എത്തുന്ന ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ബസ് ഉടമ സംഘടനാ നേതാക്കൾ തന്നെ സമ്മതിക്കുന്നു ണ്ട്. ഇങ്ങനെയെത്തുന്നവരിൽ പലരും മദ്യപാനികളും മയക്കുമരുന്ന് ഉപയോ ഗിക്കുന്നുവരുമായിരിക്കും. ഇത്തരക്കാർ മൂലം നല്ല രീതിയിൽ സർവീസ് നടത്തുന്ന ജീവനക്കാർക്കു തന്നെ അപമാനം ഉണ്ടാകുന്നുവെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നത്.
യൂണിഫോമിനോട് അലർജി
സ്വകാര്യ ബസുക ളിൽ കണ്ടക്ടർമാർ യൂണിഫോമിനൊപ്പം പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന നെയിം ബോർഡ് ധരിക്കണമെന്ന സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും കൊച്ചിയിലെ ബസുകാർക്ക് ഇതൊന്നും ബാധകമല്ല. സ്വകാര്യ ബസ് ജീവനക്കാർ നെയിംബോർഡ് ധരിക്കണമെന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് 2002 ജൂൺ 24 ന് പുറത്തിറങ്ങിയെങ്കിലും ഫലം കാണാതായതോടെ ഗതാഗതവകുപ്പ് വീണ്ടും ഉത്തരവ് ഇറക്കി. സ്വകാര്യബസുകളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാർച്ചിലാണ് ഗതാഗതവകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യ ബസുകളിൽ പലപ്പോഴും കണ്ടക്ടർമാർ മാറിമാറി വരുന്നതിനാൽ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും പ്രയാസമുണ്ടാകാറുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ അതിക്രമമുണ്ടായാൽ പൊലിസിലോ, വനിതാ സെല്ലിലോ ആർടിഒയ്ക്കോ പരാതിനൽകാൻ തടസമാകരുതെന്ന് കണ്ടാണ് കണ്ടക്ടർമാർ പോലീസുകാരുടേതുപോലെ നെയിംപ്ലേറ്റ് ധരിക്കണമെന്നു നിർദേശം വന്നത്. കാക്കി ഷർട്ടിൽ ഇടത് പോക്കറ്റിന്റെ മുകളിൽ നെയിം ബോർഡുകൾ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പർ എന്നിവ ഇതിൽ ഉണ്ടാവണം. കറുത്ത അക്ഷരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ പേരെഴുതണം. തുടക്കത്തിൽ ചില സ്ഥലങ്ങളിൽ ഉത്തരവ് നടപ്പായെങ്കിലും പിന്നീട് ഇത് ഉണ്ടായില്ല.
നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യൂണിഫോമും നെയിം ബോർഡും ധരിക്കാത്ത കണ്ടക്ടാർക്കെതിരേ നടപടിയൊന്നുമെടുക്കാതായ തോടെ അതും നിലച്ചു. ചിലയിടങ്ങളിൽ ആ ർടിഒ അന്ത്യശാസനം നൽകിയെങ്കിലും ഫലമുണ്ടായില്ല. പൊലിസും മോട്ടോർ വാഹന വകുപ്പും ഇതിനു നേരെ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപവുമുണ്ട്
Tags : NattuVishesham DistrictNews