ചാരുംമൂട്: കെഎസ്ആർടിസി പ്രിയദർശിനി സ് ത്രീ സൗജന്യ യാത്രാ പദ്ധതി സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കി എന്നാരോപിച്ച് സ്വകാര്യബസുകൾ ഇന്നലെ നടത്തിയ പണിമുടക്ക് സമരം യാത്രക്കാരെ ദുരിതത്തിലാക്കി.
കെപി റോഡിൽ രാവിലെ എത്തിയ ഉദ്യോഗസ്ഥരും വിദ്യാർഥികളും സമയത്ത് ബസ് കിട്ടാത്തതിനെത്തുടർന്ന് വലഞ്ഞു. കെപി റോഡിൽ കായംകുളം-പുനലൂർ കെഎസ്ആർടിസി സർവീസ് ഉണ്ടെങ്കിലും ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്.
കെഎസ്ആർടിസി സർവീസ് ഇല്ലാത്ത ഗ്രാമീണ റൂട്ടുകളിൽ യാത്രക്കാർ കൂടുതലും ദുരിതത്തിലായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നലെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ പണിമുടക്ക് നടത്തിയത്. നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന കായംകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇന്നലെ സമരത്തെത്തുടർന്ന് വിജനമായിരുന്നു.
Tags : Nattuvisham District News