x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​കു​ളം-​പോ​റ്റി​ക്ക​വ​ല റോ​ഡ് പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം


Published: July 8, 2026 10:43 PM IST | Updated: July 8, 2026 10:43 PM IST

ചേ​ർ​ത്ത​ല: കാ​ളി​കു​ളം-​പോ​റ്റി​ക്ക​വ​ല റോ​ഡ് പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.​ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ 18, 19, 20 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കാ​ളി​കു​ളം-​പോ​റ്റി​ക്ക​വ​ല റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പൊ​ളി​ച്ച​ത്.

ത​ണ്ണീ​ർ​മു​ക്കം തെ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്തുനി​ന്നും ദേ​ശീ​യ​പാ​ത​യൊ​ഴി​വാ​ക്കി ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്.
ര​ണ്ട് സ്വ​കാ​ര്യബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്. റോ​ഡ് പൊ​ളി​ച്ച​തോ​ടെ സ​ർ​വീ​സും നി​ല​ച്ചു. മെ​റ്റ​ൽ ഇ​ള​കി ചി​ത​റിക്കിട​ക്കു​ന്ന​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ പോ​ലും ഓ​ട്ടം വി​ളി​ച്ചാ​ൽ വ​രാ​റി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ ഇ​ള​കി തെ​റി​ച്ച് മെ​റ്റ​ലി​ൽ ത​ട്ടി നി​ല​ത്ത് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​വു​മു​ണ്ട്.

റോ​ഡി​ന്‍റെ സെ​ക്ക​ൻഡ് റീ​ച്ചാ​ണ് ഇ​പ്പോ​ൾ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ ഭാ​ഗം ഒ​രുമാ​സം കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷം പു​ന​ർനി​ർ​മി​ച്ചി​രു​ന്നു. 2.25 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള റോ​ഡ് മൂ​ന്നു കോ​ടി രൂ​പ മു​ട​ക്കി ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്ത് ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും യാ​ത്രാ​ദു​രി​തം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കും. നാ​ട്ടു​രാ​ടെ ദു​രി​ത​മ​ക​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up