x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​സൗ​ഹൃ​ദ ലി​ങ്ക് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 16, 2026 09:49 PM IST | Updated: July 16, 2026 09:49 PM IST

ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ​ക്ക​ട​വ്: കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല - കു​ള​ത്തൂ​ർ​മൂ​ഴി ക​ർ​ഷ​ക സൗ​ഹൃ​ദ ലി​ങ്ക് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ സ​മ​രം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ടാ​റിം​ഗും ക​ലു​ങ്കു​ക​ളും പൊ​ളി​ച്ചി​ട്ട് സ​ഞ്ച​രി​ക്കാ​ൻ ആ​വാ​ത്ത അ​വ​സ്ഥ​യി​ൽ ആ​ക്കി​യ​തി​നു ശേ​ഷം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം.

മ​ണ്ണ​നാ​നി​യി​ലെ പാ​ലം പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. വാ​ള​ക്ക​യം കാ​ര​ക്കാ​മ​റ്റം മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തു​വ​ഴി ഉ​ണ്ടാ​യി​രു​ന്ന ബ​സു​ക​ൾ നി​ല​ച്ചു. 85.81 കോ​ടി രൂ​പ​യു​ടെ ക​രാ​റാ​ണ് നി​ർ​മാ​ണ​ത്തി​നു​ള്ള​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി മു​ത​ൽ മ​ണ്ണ​നാ​നി വ​രെ​യു​ള്ള 6.862 കി​ലോ​മീ​റ്റ​ർ ഭാ​ഗം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. മ​ണി​മ​ല മു​ത​ൽ കു​ള​ത്തൂ​ർ​മൂ​ഴി വ​രെ​യു​ള്ള 11.5 കി​ലോ​മീ​റ്റ​ർ ഭാ​ഗ​വും ചേ​ർ​ന്നു​ള്ള 18.362 കി​ലോ​മീ​റ്റ​ർ ഭാ​ഗ​വു​മാ​ണ് ന​വീ​ക​ര​ണം ന​ട​ക്കേ​ണ്ട​ത്. ഇ​തി​നി​ടെ മ​ണ്ണാ​റ​ക്ക​യം ഭാ​ഗ​ത്ത് വ​ഴി​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​രാ​റു​കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്്.

സ​മ​രം കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Local News Nattuvishesham construction link road

Recent News

Corehub Up