സമരം കെ. അജയകുമാർ ഉദ്ഘാടനംചെയ്യുന്നു.
വാടാനപ്പിള്ളി: ഞായറാഴ്ച രാത്രി കെഎസ്ഇബി വാടാനപ്പിള്ളി ഓഫീസിലെത്തി ജീവനക്കാരെ കെെയേറ്റംചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായി. രാത്രി പതിനൊന്നരയോടെ കെഎസ്ഇബി ഓഫീസിലെത്തിയ വാടാനപ്പിള്ളി സ്വദേശി നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യുകയും കൈയിലെ മൊബൈൽ ഫോൺ വലിച്ചെറിയുകയും ചെയ് തതായാണു പരാതി.
ഇതുസംബന്ധിച്ച് വാടാനപ്പി ള്ളി പോലീസിൽ പരാതിയും നൽകി. കുറ്റക്കാരനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയിലെ വിവിധ യൂണിയനുകളിൽപെട്ടവർ വാടാനപ്പിള്ളി സെന്ററിൽ പ്രതിഷേധസമരം നടത്തി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ. അജയകുമാർ ഉദ്ഘാടനംചെയ്തു. കെഎസ്ഇബി ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ആന്റോ അധ്യക്ഷനായി.
കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത്, കെഎസ് ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. മനോജ്, കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിജു, കെഎസ്ഇബി വാടാനപ്പിള്ളി വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി കെ.എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Protest NattuVishasham DistrictNews