പ്രതീകാത്മക ചിത്രം
നിലന്പൂർ: നിലന്പൂർ പുതിയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്നു. യാത്രക്കാർക്ക് ആശ്വാസം. മാസങ്ങളായി അടിച്ചിട്ടിരുന്ന കംഫർട്ട് സ്റ്റേഷനാണ് ഇന്നലെ മുതൽ വീണ്ടും തുറന്നത്. ആയിരക്കണക്കിന് യാത്രക്കാർ ദിവസവും എത്തുന്ന ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടതുമൂലം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിലായിരുന്നു.
പെട്ടെന്ന് തന്നെ അറ്റകുറ്റപണികൾ തീർത്ത് കംഫർട്ട് സ്റ്റേഷൻ എല്ലാ ദിവസവും തുറക്കുന്നതിനുള്ള നടപടികൾ പുരോഗിമിക്കുകയാണ്. ഓണം നാളിൽ ഡിവൈഎഫ്ഐ ഇവിടെ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു. തണ്ണീർതടം നികത്തി നിർമിച്ച ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനുള്ളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതാണ് അടച്ചിടേണ്ട അവസ്ഥയിലെത്തിയത്. ഇതിന് പരിഹാരമെന്ന നിലയിലാണ് ഇപ്പോൾ പുതിയ ഭരണസമിതി നടപടികൾ സ്വീകരിച്ചുവരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Protest