x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധം ക​ന​ത്തു; അ​മ്പ​തേ​ക്ക​ര്‍ പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി


Published: July 9, 2026 07:00 AM IST | Updated: July 9, 2026 07:00 AM IST

ചെ​ളി​ നിറഞ്ഞ നിലയിലുള്ള അ​മ്പ​തേ​ക്ക​ര്‍ പാത

കു​ള​ത്തു​പ്പു​ഴ: ചെളി​ക്കു​ള​മാ​യി മാ​റി​ കാ​ല്‍​ന​ട​യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മാ​യി മാ​റി​യ അ​മ്പ​തേ​ക്ക​ര്‍ പാ​ത​സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. ചെളി നീ​ക്കം ചെ​യ്ത് ക്വാ​റി മാ​ലി​ന്യം പാ​ത​യി​ല്‍ നി​ര​ത്തി​യാ​ണ് പ്ര​ശ്ന​ത്തി​നു താ​ല്‍​കാ​ലി​ക പ ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്.

പാത ചെളി​ക്കു​ള​മാ​യി മാ​റി​ കാ​ല്‍​ന​ട​യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മാ​യി മാ​റി​യ​തോ​ടെ ആ​ദി​വാ​സി ഉ​ന്ന​തി പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രു​ടെ​യും 50 ഏ​ക്ക​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു.

പാ​ത​യി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തെ തു​ട​ര്‍​ന്ന് താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച അ​പ്രോ​ച്ച് റോ​ഡ് മ​ഴ​യി​ല്‍ കു​തി​ര്‍​ന്ന് ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇതുവഴിയുള്ള യാത്ര ദു​രി​ത​മായി മാറിയത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up