x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന നി​രീ​ക്ഷ​ണം: ജി​ല്ല​യി​ല്‍ ഡ്രോ​ണ്‍-ലി​ഡാ​ര്‍ സം​വി​ധാ​നം പേ​രി​ന് മാ​ത്രം


Published: July 9, 2026 05:47 AM IST | Updated: July 9, 2026 05:47 AM IST

മ​ല​പ്പു​റം: ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നു​മു​ള്ള ഡ്രോ​ണ്‍- ലി​ഡാ​ര്‍ സം​വി​ധാ​നം ജി​ല്ല​യി​ല്‍ പേ​രി​ന് മാ​ത്രം. ഡ്രോ​ണ്‍-​ലി​ഡാ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ക്വാ​റി നി​രീ​ക്ഷ​ണം വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വയ്പാ​യി​രു​ന്നു​വെ​ങ്കി​ലും സ​ര്‍​വേ ന​ട​ത്താ​ന്‍ ആ​വ​ശ്യ​ത്തി​ന് ഡ്രോ​ണു​ക​ളോ വൈ​ദ​ഗ്ധ്യ​മു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ന്‍ മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്.​

ക്വാ​റി​യി​ല്‍നി​ന്ന് എ​ത്ര​ത്തോ​ളം പാ​റ ഖ​ന​നം ചെ​യ്തു എ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി അ​ള​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​ല്‍ വ​ലി​യ അ​ട്ടി​മ​റി​ക​ള്‍ ന​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഡ്രോ​ണ്‍ സ​ര്‍​വേ വ​ഴി ക്വാ​റി​യു​ടെ ത്രി​ഡി ചി​ത്രം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ അ​നു​വ​ദി​നീ​യ​മാ​യ പ​രി​ധി ലം​ഘി​ച്ച് താ​ഴേ​ക്കോ വ​ശ​ങ്ങ​ളി​ലേ​ക്കോ ഖ​ന​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. അ​നു​വ​ദി​ച്ച അ​ള​വി​ലും കൂ​ടു​ത​ല്‍ പാ​റ പൊ​ട്ടി​ച്ച നി​ര​വ​ധി ക്വാ​റി​ക​ളെ ഡ്രോ​ണ്‍ സ​ര്‍​വേ​യി​ലൂ​ടെ മൈ​നി​ംഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പ് കൈ​യോ​ടെ പി​ടി​കൂ​ടി​യി​രു​ന്നു.

മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്‍​പ്പെ​ടെ പ​ല പ്ര​മു​ഖ ക്വാ​റി​ക​ള്‍​ക്കും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പി​ഴ ചു​മ​ത്തി​യ​ത്. ഇ​ത് സ​ര്‍​ക്കാ​രി​ലേ​ക്കു​ള്ള വ​രു​മാ​നം വ​ര്‍​ധി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് കെ​ല്‍​ട്രോ​ണ്‍ പോ​ലു​ള്ള ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് സ​ര്‍​വേ ന​ട​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ക്വാ​റി​ക​ളു​ള്ള​പ്പോ​ള്‍ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്ല.​ഡ്രോ​ണ്‍ സ​ര്‍​വേ സാ​ധാ​ര​ണ​യാ​യി വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലോ അ​ല്ലെ​ങ്കി​ല്‍ ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന സ​മ​യ​ത്തോ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

സ​ര്‍​വേ ക​ഴി​ഞ്ഞ് അ​ടു​ത്ത പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ ക്വാ​റി ഉ​ട​മ​ക​ള്‍​ക്ക് വീ​ണ്ടും അ​നി​യ​ന്ത്രി​ത​മാ​യി ഖ​ന​നം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് ത​ട​യാ​ന്‍ ആ​ഴ്ച​യി​ല്‍ 24 മ​ണി​ക്കൂ​റും നീ​ളു​ന്ന നി​രീ​ക്ഷ​ണ സം​വി​ധാ​നം ഇ​പ്പോ​ഴു​മി​ല്ല. ജി​ല്ല​യി​ല്‍ ആ​കെ 80ല​ധി​കം വ​ലി​യ ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ട്. ജി​ല്ല​യി​ല്‍ ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍ ആ​യി​ര​ക​ണ​ക്കി​നാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മ​വും അ​ഴി​മ​തി​യും വെ​ല്ലു​വി​ളി

മ​ല​പ്പു​റം:​ ഉദ്യോ​ഗ​സ്ഥ ക്ഷാ​മ​വും അ​ഴി​മ​തി​യും നി​യ​മ​പോ​രാ​ട്ട​വും ക്വാ​റി​ക​ളു​ടെ അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ പ്ര​ധാ​ന വെ​ല്ലു​വി​ളി. ഡ്രോ​ണ്‍ ന​ല്‍​കു​ന്ന ഡി​ജി​റ്റ​ല്‍ ഡാ​റ്റ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് മൈ​നി​ംഗ് ആ​ൻഡ് ജി​യോ​ള​ജി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. എ​ന്നാ​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കാ​നി​ട​യാ​ക്കു​ന്നു.

ഡ്രോ​ണ്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ പ്രാ​ദേ​ശി​കത​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ക്വാ​റി മാ​ഫി​യ​യും ത​മ്മി​ല്‍ ഒ​ത്തു​ക​ളി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഡ്രോ​ണ്‍ സ​ര്‍​വേ​യു​ടെ ശാ​സ്ത്രീ​യ​ത​യെ ചോ​ദ്യം ചെ​യ്ത് ക്വാ​റി ഉ​ട​മ​ക​ള്‍ കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ന്ന​തും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ വൈ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up