x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി; താ​ലൂ​ക്കി​ൽ ദു​ര​ന്ത​നി​വാ​ര​ണ യോ​ഗം ചേ​ർ​ന്നു

വെബ്ഡെസ്ക്
Published: August 4, 2026 10:30 PM IST | Updated: August 4, 2026 10:32 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മഴക്കെടുതി വി​ല​യി​രു​ത്താ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന ദു​ര​ന്ത​നി​വാ​ര​ണ യോ​ഗ​ത്തി​ൽ നി​ന്ന്.

കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ദു​ര​ന്ത​നി​വാ​ര​ണ യോ​ഗം ചേ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​ള​യ​സാ​ഹ​ച​ര്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ളു​ക​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ത​മാ​യി ന​ട​ത്തി​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജി​ലെ കൊ​ടു​ങ്ങ, നൂ​ർ​ക്കാ​ട്, ടോ​പ്പ് മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നി​സാ​ര പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​റ്റ​പ്പെ​ട്ട ഒ​രു വീ​ട്ടി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തെ നാ​ല് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നെ​ത്തി ക​സേ​ര​യി​ൽ ചു​മ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ജെ.​ജെ. മ​ർ​ഫി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ച​തെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​ല്ലേ​ജു​ക​ളി​ലെ​യും വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ച്ച, റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നാ​ശം, കു​ടി​വെ​ള്ള ക്ഷാ​മം, വൈ​ദ്യു​തി ത​ട​സം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, മ​രു​ന്ന് എ​ന്നി​വ ല​ഭ്യ​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കെ​എ​സ്ഇ​ബി​ക്ക് 24 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കു​ടി​വെ​ള്ള വി​ത​ര​ണ​വും വൈ​ദ്യു​തി പു​നഃ​സ്ഥാ​പ​ന​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലേ​ക്ക് വീ​ണ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ

ജെ​സി​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും തീ​രു​മാ​ന​മാ​യി.
യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ർ​മ​ൽ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. സു​നി​ൽ​കു​മാ​ർ, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ യാ​സ​ർ​ഖാ​ൻ, ബി​ഡി​ഒ ഷാ​ന​വാ​സ്, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന്

കോ​ട്ട​യം: ക​ഴി​ഞ്ഞ​ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ലും ജ​ല​പ്ര​ള​യ​ത്തി​ലു​മാ​യി ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്‌​ടം നേ​രി​ട്ട​താ​യും സം​രം​ഭ​ക​ര്‍​ക്ക് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള ചെ​റു​കി​ട വ്യ​വ​സാ​യി അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​ദി​ലീ​പ് കു​മാ​ര്‍, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ തോ​മ​സ് കൊ​ണ്ടോ​ടി, സെ​ക്ര​ട്ട​റി ജോ​സ് ഞാ​വ​ള്ളി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ സു​നി​ല്‍ ത​ടി​ക്ക​ലി​ന്‍റെ ത​നി നാ​ട​ന്‍ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ന് ഉ​ത്പ​ന്ന​ങ്ങ​ളും മെ​ഷീ​ന​റി​ക​ളും അ​ട​ക്കം ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ടം നേ​രി​ട്ടു. കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ നി​ര്‍​മാ​ണ ശാ​ല​യാ​യ വി​ജ​യ​കു​മാ​റി​ന്‍റെ ഫാ​ക്ട​റി​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല​വ​രു​ന്ന മോ​ട്ടോ​റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചി​ട്ടു​ള്ള​താ​ണ്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ്യ​വ​സാ​യ ശാ​ല​ക​ള്‍​ക്ക് ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ചെ​യ്തു​ന​ൽ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​മാ​റ്റി പാ​ര്‍​പ്പി​ച്ചു

എ​രു​മേ​ലി: ക​ന​ത്ത മ​ഴ തു​ട​രു​ക​യും വ​ലി​യ തോ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​ക്കൂ​ടി കൊ​ര​ട്ടി ഡി​ടി​പി​സി​യി​ലേക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. ഇ​തോ​ടെ എ​ട്ട് കു​ടും​ബ​ങ്ങ​ളി​ലാ​യി 14 പേ​രെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​ങ്ക​ല്ലും​മൂ​ഴി മു​ത​ല്‍ കൊ​ര​ട്ടി വ​രെ വ​ലി​യ തോ​ടി​ന്‍റെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും.

വ​ലി​യ​തോ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വീ​ടി​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളായ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​ര്‍ പ​ന​ച്ചി, അ​ഭി​രാ​മി ദേ​വ​രാ​ജ്, ഷ​മീ​ന ല​ത്തീ​ഫ് എന്നിവർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ എ​രു​മേ​ലി​യി​ല്‍ വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ, കൃ​ഷി വ​കു​പ്പ് ഓ​ഫീ​സ്, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, എ​രു​മേ​ലി ടൗ​ണി​ലെ ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ധ്യാ​നം ഇ​ല്ല

Tags : Nattuvishesham DistrictNews DeepikaNews meeting

Recent News

Corehub Up