x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജു​വി​ന്‍റെ മ​ര​ണം: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു


Published: June 11, 2026 06:33 AM IST | Updated: June 11, 2026 06:33 AM IST

രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: കാ​ട്ടി​ക്കു​ളം പു​ളി​മൂ​ട് കു​ന്നി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ രാ​ജു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്പി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.
വ​നം​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യ്ക്കെ​തി​രേ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്താ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മൃ​ത​ദേ​ഹ​വു​മാ​യി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​റും എം​എ​ൽ​എ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ 14 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും രാ​ജു​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി തു​ട​ങ്ങി​യ​യു​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വു​വ​ന്ന​ത്.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പ് കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സി​പി​എം നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. സ്ഥ​ല​ത്തേ​ക്ക് ഡി​എ​ഫ്ഒ​യും എം​എ​ൽ​എ​യും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു.

വൈ​കു​ന്നേ​രം എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ, വ​നം​വ​കു​പ്പ് ഉ​ദ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മ​ര​ണ​മ​ട​ഞ്ഞ​യാ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് വ​കു​പ്പി​ൽ താ​ത്കാ​ലി​ക ജോ​ലി ന​ൽ​കും, സ്ഥി​ര നി​യ​മ​നം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചും 50 ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ചും സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്യും തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ. പു​ഷ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. ജി​തി​ൻ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ൻ, എ.​കെ. റ​യി​ഷാ​ദ്, എ​ൻ.​ജെ. ഷ​ജി​ത്ത്, കെ.​എം. വ​ർ​ക്കി, സി.​പി. മു​ഹ​മ്മ​ദ​ലി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up