x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​യി​ക്കു​ഴി റോ​ഡ് ഹ​രി​താ​ഭ​മാ​ക്കി ര​തീ​ഷ്


Published: June 5, 2026 01:29 AM IST | Updated: June 5, 2026 01:29 AM IST

പു​ല്ലാ​ട് ജം​ഗ്ഷ​ന്‍ - കാ​ലാ​യി​ക്കു​ഴി റോ​ഡ് ന​വീ​ക​രി​ച്ച് പൂ​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ.

പു​ല്ലാ​ട്: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഗ്രാ​മീ​ണ​പാ​ത ന​വീ​ക​രി​ച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലും പൂ​ച്ച​ട്ടി​ക​ള്‍ വ​ച്ച് വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് ര​തീ​ഷ് കെ. ​മോ​ഹ​ന്‍. തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​ഴാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട പു​ല്ലാ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കാ​ലാ​യി​ക്കു​ഴി വ​രെ​യു​ള്ള റോ​ഡി​ന്‍റെ 25 മീ​റ്റ​റി​ലാ​ണ് പൂ​ച്ച​ട്ടി​ക​ളും പ​ച്ച​നെ​റ്റും സ്ഥാ​പി​ച്ച് ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഹ​രി​താ​ഭ​മാ​ക്കി​യ​ത്. പു​ല്ലാ​ട് ജം​ഗ്ഷ​നി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​നി​ന്നു​മു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും പൂ​ച്ച​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചു. 11 വീ​ടു​ക​ൾ ഗ്രാ​മീ​ണ​പാ​ത​യോ​ര​ത്തു​ണ്ട്.

കാ​ടു​ക​യ​റി​യും ത​ക​ർ​ന്നു കി​ട​ന്ന​തു​മാ​യ പാ​ത​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ത​ള്ളി​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ല​ഹ​രി വ്യാ​പാ​ര​വും റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നി​രു​ന്നു. ഇ​തി​നെ​തി​രേ​യു​ള്ള ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​ണ് ര​തീ​ഷ് കെ. ​മോ​ഹ​ന്‍ എ​ന്ന യു​വാ​വ് ന​ട​ത്തി​യ​ത്.

ത​രി​ശി​ട​ങ്ങ​ളി​ലെ മ​ലി​ന​ജ​ല​വും കൊ​തു​കു​ക​ളു​ടെ ശ​ല്യ​വും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​റെ ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. റോ​ഡ് വൃ​ത്തി​യാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ളാ​യ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തി​ൽ ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഡോ. ​പു​ണ്യ ച​ന്ദ്ര​ന്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു. റോ​ഡ് മു​ഴു​വ​നാ​യി പൂ​ച്ച​ട്ടി​ക​ള്‍ വ​യ്ക്കാ​നു​ള്ള സ​ഹാ​യം മെം​ബ​ർ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ര​തീ​ഷ് കെ. ​മോ​ഹ​ന്‍ പ​റ​ഞ്ഞു.

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up