ഓയില്‍ സ്റ്റൗവിന്റെ ലോഞ്ചിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ രാജന് നിര്‍വഹിക്കുന്നു.
കാളികാവ്: പാചകരംഗത്ത് ചിലവ് കുറ/dക്കാന്‍ സഹായിക്കുന്ന കണ്ടുപിടുത്തവുമായി കാളികാവിലെ ജാംജും റെസ്റ്ററന്റ്് ഉടമ ഹക്കീം. ഹോട്ടലുകള്‍ക്കും കാറ്ററിംഗ് സെന്ററുകള്‍ക്കും ലാഭകരമായ ഓയില്‍ സ്റ്റൗവാണ് ജാംജൂം ഹക്കീം അവതരിപ്പിച്ചിരിക്കുന്നത്.
കാളികാവില്‍ നിര്‍മിച്ച ഓയില്‍ സ്റ്റൗവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ രാജന് പുറത്തിറക്കി. ബേക്കറികളിലും ഹോട്ടലുകളിലും കാറ്ററിംഗ് സെന്ററുകളിലും ഉപയോഗിച്ച് ബാക്കി വരുന്ന ഓയിലും വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളില്‍നിന്ന് ഒഴിവാക്കുന്ന കരിഓയിലും ഇന്ധനമാക്കിയാണ് ഓയില്‍ സ്റ്റൗവിന്റെ പ്രവര്‍ത്തനം.
20 വര്‍ഷമായി കാളികാവില്‍ കിച്ചണ്‍ മാസ്റ്റര്‍ ജാംജും റെസ്റ്ററന്റ് നടത്തുന്ന ഹക്കീമിനന്റെ കണ്ടുപിടുത്തം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു ലിറ്റര്‍ വേയ്സ്റ്റ് ഓയില്‍ കൊണ്ട് മൂന്ന് മണിക്കൂറിലധികം സമയം സ്റ്റൗ കത്തിക്കാന്‍ കഴിയും. ഇത് ലാഭകരമായതും പുകയും മറ്റു മലിനീകണങ്ങളൊന്നുമില്ലാത്തതുമാണ്.
ഓയില്‍ മാലിന്യം പൂര്‍ണമായും ഇല്ലാതാക്കാനും ഓയിലിന്റെ പുനരുപയോഗത്താല് പ്രവര്‍ത്തിക്കുന്ന ലാഭകരമായ ഉത്പന്നം വിപണിയിലെത്തിക്കാനും കഴിയുമെന്ന് കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ബ്രിജേഷ് എറക്കന് പറഞ്ഞു.
ഒരു മാസത്തിലേറെയായി ഹക്കീമിന്റെ ജാംജു റെസ്റ്ററന്റില്‍ ഓയില്‍ സ്റ്റൗവാണ് ഉപയോഗിക്കുന്നത്. ഇത് വിജയകരമായതോടെ വ്യാവസായികാടിസ്ഥാനത്തില്‍ സ്റ്റൗ നിര്‍മിച്ച് വിപണിയിലിറക്കാനാണ് ഹക്കീമിന്റെ തീരുമാനം.
Tags : Local News Nattuvishesham Malappuram