x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​വേ​ഴ്‌​സ് ഷോ​ൾ​ഡ​ർ റീ​പ്ലേ​സ്മെ​ന്‍റ് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി "അ​വൈ​റ്റി​സ്'


Published: May 9, 2026 12:26 AM IST | Updated: May 9, 2026 12:26 AM IST

പാ​ല​ക്കാ​ട്: അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​മു​ണ്ടാ​യി​രു​ന്ന രോ​ഗി​യി​ൽ റി​വേ​ഴ്‌​സ് ഷോ​ൾ​ഡ​ർ റീ​പ്ലേ​സ്മെ​ന്‍റ് സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി നെ​ന്മാ​റ കിം​സ് അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​ർ.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ രോ​ഗി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

വാ​ത​രോ​ഗം, അ​മി​ത​വ​ണ്ണം, ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ രോ​ഗി​യു​ടെ ശ​സ്ത്ര​ക്രി​യ പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​റ്റി​വ​ച്ചി​രു​ന്നു.

ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള കേ​സാ​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

എ​ന്നാ​ൽ കിം​സ് അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ലി​ലെ ഓ​ർ​ത്തോ​പീ​ഡി​ക്സ്, അ​ന​സ്‌​തീ​ഷ്യ, പ​ൾ​മ​നോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സീ​നി​യ​ർ ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​സു​രേ​ഷ് ഗോ​പാ​ല​ൻ, ഡോ. ​രാ​ഗേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ന​സ്‌​തീ​ഷ്യ വി​ഭാ​ഗം ഡോ.​ആ​ർ. മാ​ധ​വി മാ​ല എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഇ​ത്ത​രം സ​ങ്കീ​ർ​ണ്ണ​മാ​യ റി​വേ​ഴ്‌​സ് ഷോ​ൾ​ഡ​ർ റീ​പ്ലേ​സ്മെ​ന്റ് ശ​സ്ത്ര​ക്രി​യ​ക​ൾ എ​ല്ലാ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​യ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മേ സു​ര​ക്ഷി​ത​മാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കൂ​യെ​ന്നും ഇ​ത്ത​രം കേ​സു​ക​ൾ വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യി നെ​ന്മാ​റ കിം​സ് അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കിം​സ് കേ​ര​ള ക്ല​സ്റ്റ​ർ സി​ഇ​ഒ ഫ​ർ​ഹാ​ൻ യാ​സി​ൻ അ​റി​യി​ച്ചു.

കിം​സ് കേ​ര​ള ക്ല​സ്റ്റ​ർ സി​ഇ​ഒ​യും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റു​മാ​യ ഫ​ർ​ഹാ​ൻ യാ​സി​ൻ, ഹോ​സ്പി​റ്റ​ൽ യൂ​ണി​റ്റ് ഹെ​ഡ് വി​നോ​ദ് രാ​ജ​ഗോ​പാ​ല​ൻ, ഡോ. ​സു​രേ​ഷ് ഗോ​പാ​ല​ൻ, ഡോ. ​രാ​ഗേ​ഷ് ച​ന്ദ്ര​ൻ, ഡോ. ​മാ​ധ​വി മാ​ല എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Reverse Shoulder nattuvisheaham local news

Recent News

Corehub Up