x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ത​ക​ർ​ന്നു; നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്


Published: June 11, 2026 05:57 AM IST | Updated: June 11, 2026 05:57 AM IST

എ​ള​ങ്കൂ​ർ-പേ​ലേ​പ്പു​റം റോ​ഡ് മ​ഴ​പെ​യ്ത് ത​ക​ർ​ന്ന നി​ല​യി​ൽ.

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചു​ണ്ണി-​പു​ല​ത്ത്-​മൈ​ലൂ​ത്ത്-​ആ​ലു​ങ്ങ​ൽ-​വാ​രി​യം​പ​റ​ന്പ്-​പേ​ലേ​പ്പു​റം റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാക്ലേ​ശം. യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം നീ​ളു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഏ​ഴ് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള​തു​മാ​യ എ​ള​ങ്കൂ​ർ മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

ഇ​രു​വ​ശ​വും വ​യ​ലും തോ​ടും ഓ​വു​പാ​ല​വും ഉ​ള്ള​തി​നാ​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ല​ക്ഷ​ങ്ങ​ൾ വേ​ണ്ടി വ​രും. വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ൻ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് മാ​വു​ങ്ങ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ലും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള സ​ദ​സി​ലും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പ് റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു. ഇ​തി​നി​ടെ ക​ന​ത്ത മ​ഴ​യി​ൽ പ​ല​ത​വ​ണ ക​ല്ലി​മ്മ​ൽ ചി​റ റോ​ഡ് ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ​യാ​ണ് താ​ത്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽനി​ന്ന് റോ​ഡി​ന് ഏ​ഴ് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ൾ​ക്കാ​യി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു​വെ​ന്നും എ​ള​ങ്കൂ​ർ റോ​ഡി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഇ​തി​നി​ടെ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് 33 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഈ ​തു​ക റോ​ഡ് പ്ര​വൃ​ത്തി​ക്ക് മ​തി​യാ​കി​ല്ലെ​ന്ന് ക​ണ്ടെ​ത്തി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ഇ​പ്പോ​ൾ റോ​ഡി​ലെ അ​ഞ്ച് ഓ​വു​ചാ​ലു​ക​ൾ അ​ട​ങ്ങു​ന്ന ചി​റ പൊ​ട്ടി​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up