x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് വി​ക​സ​നം; ആ​ദ്യ​ ഗ​ഡു ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റി


Published: July 5, 2026 04:42 AM IST | Updated: July 5, 2026 04:42 AM IST

ഇ​ല​ഞ്ഞി: നെ​ല്ലൂ​ര്പാ​റ പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ലാ​നി​മ​റ്റം ജം​ഗ്ഷ​നി​ല്‍ വീ​ട് ന​ഷ്ട​മാ​കു​ന്ന കു​ടും​ബ​ത്തി​ന് മു​ത്തോ​ല​പു​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​റു​ല​ക്ഷം ന​ല്‍​കു​ന്ന പ​ദ്ധ​തി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി അ​രീ​ക്ക​ട്ടേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു മ​ന്ത്രി ച​ട​ങ്ങി​ല്‍ കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ന്‍​സി ജോ​ജി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​പി. ജോ​സ​ഫ്, മോ​ളി ഏ​ബ്ര​ഹാം, സു​രേ​ഷ് നാ​ണു​ക്കു​ട്ട​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​യി​സ് മാ​മ്പി​ള്ളി​ല്‍, മോ​ളി ആ​ന്റ​ണി, മാ​ജി സ​ന്തോ​ഷ്, മ​ത്താ​യി കു​ഞ്ഞ്, പി.​വി. സാ​ജു,

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ്, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​ങ്ങ​ളാ​യ ബി​ജു​മോ​ന്‍ ജോ​സ​ഫ്, പി.​കെ. ജോ​സ്, കെ.​ജെ.​മാ​ത്യു​സ്, പി.​എം. ചാ​ക്ക​പ്പ​ന്‍, ടെ​സി സി​റി​യ​ക്, എ.​ജെ. ജോ​സ​ഫ്, ദീ​പാ സാ​ലോ, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ല്‍, വി.​ജെ. ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി.​ജെ. ലൂ​ക്കോ​സ് വെ​ള്ളാ​മ്മ​ത​ട​ത്തി​ല്‍ ഈ ​കു​ടും​ബ​ത്തി​ന് വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up