x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല ഓ​ണംപൂ​ജ: പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഉ​റ​പ്പാ​ക്കും

വെബ് ഡെസ്ക്
Published: August 20, 2026 11:42 PM IST | Updated: August 20, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഓ​ണം പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​തു​റ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം, ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​യ​മി​ച്ചു.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​നി​റ്റേ​ഷ​ന്‍ സു​പ്പ​ര്‍​വൈ​സ​ര്‍, സ്‌​ക്വാ​ഡ് ലീ​ഡ​ര്‍, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നീ ചു​മ​ത​ല​ക​ളും ലൈ​സ​ന്‍ ജോ​ലി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​വ​ഹി​ക്കും. സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന നി​രോ​ധ​നം, നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ത​ട​യ​ല്‍ തു​ട​ങ്ങി​യ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കും.


സാ​നി​റ്റേ​ഷ​ന്‍ സു​പ്പ​ര്‍​വൈ​സ​ര്‍ ചു​മ​ത​ല​യി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി​ക്കു കീ​ഴി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യോ​ഗി​ക്കു​ന്ന ശ​ബ​രി​മ​ല വി​ശു​ദ്ധി​സേ​ന അം​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച് ആ​വ​ശ്യ​മാ​യ നിർദേ​ശം ന​ല്‍​കും. മാ​ലി​ന്യം ന​ദി​യി​ലേ​ക്ക് നി​ക്ഷേ​പി​ക്ക​ല്‍, സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​തെ​യി​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​ണം പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 മു​ത​ല്‍ 28 വ​രെ ശ​ബ​രി​മ​ല ന​ട തു​റ​ക്കും.

Tags : Nattuvishesham Local News Sabarimala Onam Puja

Recent News

Corehub Up