x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലി​ത​ര്‍​പ്പ​ണം: ജി​ല്ലാ ക​ളക്‌ട​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി


Published: July 9, 2026 06:58 AM IST | Updated: July 9, 2026 06:58 AM IST

കൊ​ല്ലം: ബ​ലി​ത​ര്‍​പ്പ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളാ​യ മു​ണ്ട​ക്ക​ല്‍ പാ​പ​നാ​ശം, തി​രു​മു​ല്ല​വാ​രം എ​ന്നി​വി​ട​ങ്ങ​ള്‍ ജി​ല്ലാ ക​ളക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ് സ​ന്ദ​ര്‍​ശി​ച്ചു. ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍, ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ള്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

തി​രു​മു​ല്ല​വാ​ര​ത്ത് 40 പ​രി​ക​ര്‍​മി​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും. ദേ​വ​സ്വം ബോ​ര്‍​ഡും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ബ​ലി​ത​ര്‍​പ്പ​ണ പ​ന്ത​ലു​ക​ള്‍ ഒ​രു​ക്കും. ടി​ക്ക​റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ തി​രു​മു​ല്ല​വാ​ര​ത്ത് 15 കൗ​ണ്ട​റു​ക​ളും ഇ​ത​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും.

തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ലി​ത​ര്‍​പ്പ​ണ പ​ന്ത​ലു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും വെ​വ്വേ​റെ പാ​ത​യൊ​രു​ക്കും. പൊ​ലി​സ് ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കും. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷാ​യൊ​രു​ക്കാ​ന്‍ ലൈ​ഫ് ഗാ​ര്‍​ഡു​ക​ള്‍, സ്‌​കൂ​ബ ഡൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​രെ നി​യോ​ഗി​ക്കും. ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ താ​ല്‍​കാ​ലി​ക ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​നു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളും ഇ-​ടോ​യ്‌​ല​റ്റു​ക​ളും ഉ​റ​പ്പാ​ക്കാ​ന്‍ ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.
വൈ​ദ്യു​തി വി​ത​ര​ണ​വും സു​ര​ക്ഷ​യും കെ​എ​സ്ഇ​ബി ഉ​റ​പ്പാ​ക്കും. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് കോ​ര്‍​പ​റേ​ഷ​ന്‍, ശു​ചി​ത്വ​മി​ഷ​ന്‍ എ​ന്നി​വ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും.

വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ളെ വി​ന്യ​സി​ക്കും. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​ള​ക്ട​റോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up