x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൃ​ദ്ധി ഫ്രൂ​ട്ട് ഫെ​സ്‌​റ്റി​ന് തോ​ട്ട​പ്പു​ഴ​ശേ​രി​യി​ൽ തു​ട​ക്കം


Published: June 12, 2026 05:37 AM IST | Updated: June 12, 2026 05:37 AM IST

മാ​രാ​മ​ൺ: ഫ്രൂ​ട്ട്‌​സ് ഗ്രാ​മം എ​ന്ന​റി​യ​പ്പെ​ടു​ന്ന തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭിമു​ഖ്യ​ത്തി​ൽ സ​മൃ​ദ്ധി ഫ്രൂ​ട്ട്ഫെ​സ്റ്റ് മാ​രാ​മ​ൺ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ട​ൻ ഫ​ല​വ​ർ​ഗ പ്ര​ദ​ർ​ശ​ന വി​പ​ണ മേ​ള​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ​യും കൃ​ഷി, വ്യ​വ​സാ​യം, ടൂ​റി​സം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഫ​ല​വ​ർ​ഗ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​മ്പാ​ന​ദി ഫ​ല​ഭൂ​യി​ഷ്‌​ഠ​മാ​ക്കു​ന്ന തോ​ട്ട​പ്പു​ഴ​ശേ​രി​യു​ടെ മ​ണ്ണി​ൽ ഏ​തു ഫ​ല​വൃ​ക്ഷ​ങ്ങ​ളും വ​ള​രും എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​രു​ടെ അ​നു​ഭ​വം. ഇ​ട​വി​ട്ടു പെ​യ്യു​ന്ന മ​ഴ​യെ​യും അ​വ​ഗ​ണി​ച്ച് രാ​വി​ലെ മു​ത​ൽ​ത​ന്നെ ക​ർ​ഷ​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​ട​ൻ പ​ഴ​ങ്ങ​ൾ നി​റ​ച്ച കൂ​ട സ​മ്മാ​നി​ച്ചാ​ണ് സം​ഘാ​ട​ക​ർ ഉ​ദ്ഘാ​ട​ക​നെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സ്വീ​ക​രി​ച്ച​ത്.

ഫ​ല​വ​ർ​ഗ​ഗ്രാ​മ​മാ​യ തോ​ട്ട​പ്പു​ഴ​ശേ​രി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​കു​പ്പു മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Samriddhi Fruit Fest

Recent News

Corehub Up