x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ വ​ല കാ​ക്കാ​ൻ സ​ൻ​ഹ

വെബ് ഡെസ്ക്
Published: October 6, 2026 04:54 AM IST | Updated: October 6, 2026 04:54 AM IST

നി​ല​ന്പൂ​ർ: ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ഫു​ട്ബോ​ളി​ൽ മ​ന്പാ​ട് കാ​ട്ടു​മു​ണ്ട​യു​ടെ പെ​ണ്‍​ക​രു​ത്ത് ഇ​റ​ങ്ങു​ന്നു. കാ​ട്ടു​മു​ണ്ട ഈ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി കെ. ​സ​ൻ​ഹ ഇ​നി ദേ​ശീ​യ വേ​ദി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഗോ​ൾ​വ​ല കാ​ക്കും. ജാ​ർ​ഖ​ണ്ഡി​ലാ​ണ് ഇ​ത്ത​വ​ണ ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് പോ​രാ​ട്ട​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

തൃ​ശൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​യെ കേ​ര​ള ടീ​മി​ലേ​ക്ക് എ​ത്തി​ച്ച​ത്. കാ​ട്ടു​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ കെ. ​മു​ജീ​ബ്-​ജം​ഷീ​ല ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​യ സ​ൻ​ഹ, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

വി​ദ്യാ​ല​യ​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ഇ. ​സു​ഭാ​ഷി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് സ​ൻ​ഹ മു​ന്നേ​റി​യ​ത്. സ​ൻ​ഹ​യ്ക്ക് പു​റ​മേ കാ​യി​ക കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​കു​ന്ന ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഈ ​ഗ്രാ​മീ​ണ വി​ദ്യാ​ല​യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​ബി​ൽ ന​ട​ന്ന അ​സ്മി​ത നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ലീ​ഗി​ലും ശ്രീ​ന​ഗ​റി​ൽ ന​ട​ന്ന സ​ബ് ജൂ​നി​യ​ർ സെ​പ​ക് താ​ക്രോ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ഈ ​വി​ദ്യാ​ല​യ​ത്തി​ലെ എം.​കെ. നൈ​മ കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങി​യി​രു​ന്നു.​സം​സ്ഥാ​ന ഫു​ട്ബോ​ളി​ൽ മ​ല​പ്പു​റം ജി​ല്ല​ക്കാ​യി സ​ൻ​ഹ​ക്കും നൈ​മ​ക്കും പു​റ​മേ ഈ ​സ്കൂ​ളി​ലെ സി.​ടി. സി​യാ ന​സ്‌​ലി​ൻ, എം. ​ദേ​വി​ശ്രീ​യ, എ​ൻ.​കെ. അ​രു​ണി​മ, വി.​കെ. ഷ​ഹ്മ ഹ​നാ​ൻ എ​ന്നി​വ​രും ബൂ​ട്ട​ണി​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Sanha

Recent News

Corehub Up