x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജീ​വി​നി സ്വ​യം​സ​ഹാ​യസം​ഘം മ​ന്ത്രി​ക്കും എം


Published: July 1, 2026 03:27 AM IST | Updated: July 1, 2026 03:27 AM IST

പാ​ല​ക്കാ​ട്: ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​പ്പ​തി​യു​ടെ സ​മ​ഗ്ര വി​ക​​പി​ക്കും നി​വേ​ദ​നം ന​ൽ​കിസ​നം ല​ക്ഷ്യ​മി​ട്ട് രൂ​പീ​ക​രി​ച്ച ന​ടു​പ്പ​തി ആ​ദി​വാ​സി ന​ഗ​റി​ന്‍റെ സ​ഞ്ജീ​വി​നി സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ അം​ഗ​ങ്ങ​ൾ മ​ന്ത്രി കെ.​എ. തു​ള​സി​യേ​യും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യേ​യും സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി. ന​ടു​പ്പ​തി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി സ​ഞ്ജീ​വി​നി വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ സ​മ​ർ​പ്പി​ച്ചു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട്, തൊ​ഴി​ലി​ല്ലാ​യ്മ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ അ​ന​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് ഉൗ​രി​ലു​ള്ള​വ​ർ അ​നു​ദി​നം നേ​രി​ടു​ന്ന​ത്.

ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് സ​ഞ്ജീ​വി​നി സ്വ​യം സ​ഹാ​യ സം​ഘം വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ക​യും അ​വി​ടെ ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ​യും പ്ര​ദേ​ശ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഈ ​പ​ദ്ധ​തി ത​യാറാ​ക്കി​യ​ത്.
കാ​ട്ടാ​ന, പു​ലി, കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി, മ​യി​ൽ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​താ​യും കൃ​ഷി​യും ജീ​വി​തോ​പാ​ധി​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഫെ​ൻ​സിം​ഗ് സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മാ​തൃ​ക​യി​ൽ ഹൈ​ടെ​ക് ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, ഇ​ക്കോ ഫോ​റ​സ്റ്റ് ടൂ​റി​സം, സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ത്സ്യ കേ​ജ് ഫാ​മിം​ഗ്, കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​സം​ഭ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജ​ല​സ്രോ​ത​സു​ക​ളി​ൽ ര​ണ്ട് ത​ട​യ​ണ​ക​ൾ നി​ർ​മി​ക്ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും പ​ദ്ധ​തി രൂ​പ​രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പു​ണ്യ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ അ​ജി​ത് കു​മാ​ർ വ​ർ​മ, ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഗൗ​തം രാ​മ​കൃ​ഷ്ണ​ൻ, അ​ഡ്വൈ​സ​ർ ടി.​എ​ച്ച്. രാ​മ​കൃ​ഷ്ണ​ൻ, സ​ഞ്ജീ​വി​നി അം​ഗ​ങ്ങ​ളാ​യ ബി​ന്ദു, അ​ഭി​രാ​മി, രാ​ജാ​ത്തി, ധ​മ്മ​ൻ, വി​ജ​യ​കു​മാ​ർ, ത​ങ്ക​മ​ണി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districte News

Recent News

Corehub Up