പ്രതീകാത്മക ചിത്രം
ആറ്റിങ്ങൽ: സ്കൂൾ ടോയ്ലറ്റ് വൃത്തിയാക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി രക്ഷിച്ചു. വലിയ ദുവ വള്ളക്കടവ് പുതുവൽ പുരയിടത്തിൽ റജീനയാണ് ജോലിക്കിടെ അപകടത്തിൽപ്പെട്ടത്.
മംഗലപുരം പഞ്ചായത്തിൽ വാർഡ് 13 ൽ ഇടവിളാകം ഗവ. യുപി സ്കൂളിലെ ജീവനക്കാരിയാണ് റജീന. സ്കൂൾ ടോയ്ലറ്റ് ക്ലീനിങ്ങിനിടെ വഴുതിവീണ് ക്ലോസറ്റിൽ കാൽ കുടുങ്ങി. കാൽ തിരിച്ചെടുക്കാൻ കഴിയാതിരുന്നതോടെ ആറ്റിങ്ങൽ അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നും കഴക്കൂട്ടം അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നും സേനയെത്തി ക്ലോസറ്റ് പൊട്ടിച്ച് കാൽപുറത്തെടുത്ത് രക്ഷപ്പെടുത്തി. സ്വകാര്യ ആംബുലൻസിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി.
ആറ്റിങ്ങൽ അഗ്നിശമന സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.എസ്.ജയദേവൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.എസ്.ബിജോയ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.എൽ ഉണ്ണികൃഷ്ണൻ, വി.പ്രദീപ്കുമാർ, ബി. വിക്രമ രാജ്, ആർ.നിതീഷ്, വി. മനോജ്, വി.എസ്.വിപിൻ, എസ്.ജെ.ശ്രീനാഥ്, പി.രതീഷ്, എം.സതീശൻ, ആർ.എസ്.അനൂപ്, ഹോം ഗാർഡ് എസ്.ശ്രീരാജ് എന്നിവരും കഴക്കൂട്ടം നിലയത്തിൽ നിന്ന് അസിസ്റ്റന്റ് ് സ്റ്റേഷൻ ഓഫീസർ രമേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉമേഷ്, മുഹമ്മദ് അനസ്, ഷിബു കുമാർ, സുജൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags : Fire Force NattuVishasham DistrictNews