x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ല്‍​ക് ബോ​ര്‍​ഡി​ന്‍റെ എം​ആ​ര്‍​എം​എ 2.0 കാ​മ്പ​യി​ന്‍ ജി​ല്ല​യി​ല്‍ തു​ട​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: July 23, 2026 03:10 AM IST | Updated: July 23, 2026 03:10 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: പ​ട്ടു​നൂ​ല്‍ കൃ​ഷി വ്യ​വ​സാ​യ​ത്തി​ല്‍ നൂ​ത​ന മാ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര സി​ല്‍​ക് ബോ​ര്‍​ഡ് ന​ട​ത്തു​ന്ന "എ​ന്‍റെ പ​ട്ട് എ​ന്‍റെ അ​ഭി​മാ​നം 2.0' (എം​ആ​ര്‍​എം​എ)​കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​വു​ന്നു.

ശാ​സ്ത്രീ​യ​മാ​യ പ​ട്ടു​നൂ​ല്‍ കൃ​ഷി രീ​തി​ക​ള്‍ ക​ര്‍​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്ക​ല്‍, ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്ക​ല്‍, സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റം, ശാ​സ്ത്രീ​യ പ​രി​ശീ​ല​നം, ഡി​ജി​റ്റ​ല്‍ നി​രീ​ക്ഷ​ണം എ​ന്നി​വ​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ലാ​ണ് കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്ര​ജ്ഞ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് ക്ലാ​സു​ക​ള്‍, ഫീ​ല്‍​ഡ് ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​നു​ക​ള്‍, ആ​ശ​യ​വി​നി​മ​യ ച​ര്‍​ച്ച​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

മ​ള്‍​ബ​റി കൃ​ഷി​യി​ലെ നൂ​ത​ന കൃ​ഷി​രീ​തി​ക​ള്‍, സം​യോ​ജി​ത രോ​ഗ-​കീ​ട നി​യ​ന്ത്ര​ണം, ജൈ​വ​ജീ​വാ​ണു വ​ള പ്ര​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കും. കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം സെ​ന്‍​ട്ര​ല്‍ സി​ല്‍​ക് ബോ​ര്‍​ഡ് ശാ​സ്ത്ര​ജ്ഞ ഡോ. ​ശാ​ന്തി നി​ര്‍​വ​ഹി​ക്കും. പു​തു​താ​യി കൃ​ഷി ആ​രം​ഭി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സി​ല്‍​ക് സ​മ​ഗ്ര 2.0ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കും. സ്വ​ന്ത​മാ​യോ പാ​ട്ട​ത്തി​നെ​ടു​ത്ത​തോ ആ​യ ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ഒ​രേ​ക്ക​ര്‍ ഭൂ​മി​യു​ള്ള ക​ര്‍​ഷ​ക​രെ​യാ​ണ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​നു കീ​ഴി​ലെ ജി​ല്ലാ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗ​ത്തി​നാ​ണ് ജി​ല്ല​യി​ലെ സെ​റി​ക​ള്‍​ച്ച​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല. കാ​മ്പ​യി​ന്‍ വൈ​കാ​തെ ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​ന് 04936 202465 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Tags :

Recent News

Corehub Up