പേരൂര്‍ക്കട: യുവാക്കളെ ഇടിച്ചിട്ട ലോറി കണ്ടെത്തുന്നതിനായി പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. പാറ്റൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ബൈക്ക് യാത്രികരും വെഞ്ഞാറമൂട് പിരപ്പന്‍കോട് സ്വദേശികളുമായ അബി (25), നിഥിന് (17) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
ബൈക്കില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവാക്കളെ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചിടുകയായിരുന്നു. അബിയുടെ നെറ്റിക്കാണ് പരിക്ക്. നിഥിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാക്കളെ ഇടിച്ചിട്ട ലോറി കണ്ടെത്തുന്നിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പേട്ട പോലീസ് അറിയിച്ചു.