x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ല്‍​ഫ് എ​ന്യുമ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത് ;60,916 കു​ടും​ബ​ങ്ങ​ള്‍


Published: July 1, 2026 01:02 AM IST | Updated: July 1, 2026 01:02 AM IST

കോ​​ട്ട​​യം: ദേ​​ശീ​​യ സെ​​ന്‍​സ​​സ് 2027-ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു​​മു​​ത​​ല്‍ എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി വീ​​ടു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കും. 31 വ​​രെ നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന എ​​ന്യു​​മ​​റേ​​ഷ​​നു​​വേ​​ണ്ടി ജി​​ല്ല​​യി​​ല്‍ 3144 ജീ​​വ​​ന​​ക്കാ​​രെ​​യാ​​ണ് നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​വ​​രു​​ടെ മേ​​ല്‍​നോ​​ട്ട​​ത്തി​​നാ​​യി 537 ചാ​​ര്‍​ജ് ഓ​​ഫീ​​സ​​ര്‍​മാ​​രു​​മു​​ണ്ട്.

പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ സ്വ​​ന്തം കു​​ടും​​ബ വി​​വ​​ര​​ങ്ങ​​ള്‍ നേ​​രി​​ട്ട് ഓ​​ണ്‍​ലൈ​​നി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ജി​​ല്ല​​യി​​ല്‍ 60,916 കു​​ടും​​ബ​​ങ്ങ​​ള്‍ സെ​​ല്‍​ഫ് എ​​ന്യൂ​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്തി. സെ​​ല്‍​ഫ് എ​​ന്യു​​മേ​​റേ​​ഷ​​ന്‍ ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​വ​​ര്‍ ഓ​​ണ്‍​ലൈ​​നി​​ല്‍ ല​​ഭി​​ച്ച സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഐ​​ഡി വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നെ​​ത്തു​​ന്ന എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍​ക്ക് ന​​ല്‍​ക​​ണം. ഇ​​ത് പ​​രി​​ശോ​​ധി​​ച്ചു വി​​വ​​ര​​ങ്ങ​​ള്‍ സ്ഥി​​രീ​​ക​​രി​​ച്ച​​ശേ​​ഷം വി​​വ​​ര ശേ​​ഖ​​ര​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ക്കും. സെ​​ല്‍​ഫ് എ​​ന്യൂ​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്താ​​ത്ത കു​​ടും​​ബ​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍ നേ​​രി​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും.

Tags : Nattuvishesham Districte News

Recent News

Corehub Up