കുറ്റിച്ചൽ: ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 25കാരന് ദാരുണാന്ത്യം. മണ്ണൂർക്കര വില്ലേജിലെ മന്തിക്കുളം എസ്എസ് ഭവനിൽ സുതൻ-താര ദന്പതികളുടെ മകൻ സൂരജ് (25) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടിൽ ഇസ്തിരി ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ സൂരജ് കട്ടിലിൽ ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags : Shocked to death while ironing