x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ്


Published: June 8, 2026 10:45 PM IST | Updated: June 8, 2026 10:45 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​ട്ടു​മി​ക്ക​വി​ഷ​യ​ങ്ങ​ളി​ലെ​യും മു​ൻ​നി​ര റാ​ങ്കു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ കോ​ള​ജി​നു ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ അ​റു​പ​താ​ണ്ടു​ക​ളു​ടെ സു​വ​ർ​ണ​ച​രി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ വ​ർ​ഷ​മാ​ണ് കോ​ള​ജി​ന്‍റെ ഈ ​നേ​ട്ടം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നി​ൽ ടി.​എ​സ്. ആ​യി​ഷ ഒ​ന്നാം റാ​ങ്കും ദൃ​ശ്യ ദി​നേ​ശ് ര​ണ്ടാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ബി​എ​സ്‌​സി ബോ​ട്ട​ണി​യി​ലെ ആ​ദ്യ നാ​ല് റാ​ങ്കു​ക​ളും അ​മൃ​ത സാ​ബു, ജി​സ്ബി ജ​യ്സ​ൺ, അ​നു​ശ്രീ എ​സ്. കു​മാ​ർ, എം.​എ​സ്. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​ടി. ബി​കോം ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ മ​ന്ന സ​ജീ​വ് ഒ​ന്നാം റാ​ങ്കും വി​ദ്യ വി​ജ​യ​ൻ ര​ണ്ടാം റാ​ങ്കും മു​ഹ​മ്മ​ദ് മു​ബീ​ൻ മൂ​ന്നാം റാ​ങ്കും സ്വ​ന്ത​മാ​ക്കി. ബി​എ ഇം​ഗ്ലീ​ഷി​ൽ ലി​റ്റാ റോ​സ് സി​ജോ അ​ഞ്ചാം റാ​ങ്കും ബി​എ ഇ​ക്ക​ണോ​മി​ക്സി​ൽ സി​ൽ​റ്റാ ജോ​ൺ ആ​റാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ബി​എ​സ്‌​സി ഫി​സി​ക്സ് ന​യ​ന റെ​ജി​യും ബി​കോം മോ​ഡ​ൽ മൂ​ന്ന് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ഗ്ന​സ് മ​രി​യ​യും ഏ​ഴാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി കോ​ള​ജി​ന് അ​ഭി​മാ​ന​മാ​യി മാ​റി.

റാ​ങ്ക് ജേ​താ​ക്ക​ളെ കോ​ള​ജ് മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ബി​നോ പി. ​ജോ​സ്, ബ​ർ​സാ​ർ ഫാ. ​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി എ​ന്നി​വ​രും അ​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യും അ​ഭി​ന​ന്ദി​ച്ചു.

Tags : Nattuvishesham Local News St. Dominic's College

Recent News

Corehub Up