x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഗോ​ൾ​മ​ഴ വ​ർ​ഷി​ച്ച് സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ


Published: July 1, 2026 02:50 AM IST | Updated: July 1, 2026 02:50 AM IST

 

തൃ​ക്ക​രി​പ്പൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി ല​ഹ​രി​ക്കെ​തി​രേ 1000 ഗോ​ളു​ക​ൾ വ​ർ​ഷി​ച്ച് തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. അ​ർ​ജ​ന്‍റി​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ ടീ​മു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​താ​ക​ക​ൾ വീ​ശി ആ​വേ​ശം പ​ങ്കി​ട്ടു. കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഗോ​ൾ​വ​ർ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക എ​ൻ. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​യി​കാ​ധ്യാ​പ​ക​ൻ എ.​ജി.​സി. ഹം​ലാ​ദ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി. ആ​യി​ഷ, എം. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പി. ​ദേ​വ​സി, എം.​ടി.​പി. സ​ഹ​ല, ടി.​വി. അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districte News

Recent News

Corehub Up