മലമ്പുഴ കേരള ലളിതകല അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പെയിന്റിംഗ് പ്രദർശനവും ചിത്രകലാക്യാമ്പും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യ
മലമ്പുഴ: ഫോറിന്റോ ക്രിയേഷന്റെ നേതൃത്വത്തിൽ മലമ്പുഴ കേരള ലളിതകല അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പെയിന്റിംഗ് പ്രദർശനവും ചിത്രകലക്യാമ്പും മുൻ ചില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എം.ആർ റസാക് മുഖ്യാതിഥിയായി. ഫോറിന്റോ ദീപ്തി അധ്യക്ഷയായി. വി.എം. ഷൺമുഖദാസ്, പി. ശ്രീധരൻ, സുനിൽ പത്മചിത്ര, സുനിൽ മലമ്പുഴ എന്നിവർ പ്രസംഗിച്ചു. സെപ്റ്റംബർ ആറാം തിയതി വരെയാണ് ചിത്ര പ്രദർശനവും ക്യാമ്പും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പത്തിമൂന്ന് ചിത്രകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
Tags : NattuVishesham DistrictNews