x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കന്നുകാലി ശല്യം: അ​യ്യ​ന്തോ​ളി​ൽ ന​ട​പ​ടി​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ

വെബ് ഡെസ്ക്
Published: August 1, 2026 03:06 AM IST | Updated: August 1, 2026 03:14 AM IST

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഉ​റ​ക്കം കെ​ടു​ത്തി​യി​രു​ന്ന തെ​രു​വു ക​ന്നു​കാ​ലി​ശ​ല്യ​ത്തി​ന് ഒ​ടു​വി​ൽ പ​രി​ഹാ​രം. റോ​ഡി​ലി​റ​ങ്ങി ഗ​താ​ഗ​ത​ത​ട​സ​വും അ​പ​ക​ട​ങ്ങ​ളും സൃ​ഷ്ടി​ച്ചി​രു​ന്ന ക​ന്നു​കാ​ലി​ക​ളെ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ പി​ടി​ച്ചു​കെ​ട്ടി താ​ൽ​ക്കാ​ലി​ക കാ​റ്റി​ൽ പോ​ണ്ടി​ലേ​ക്കു മാ​റ്റി. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗ​വും വെ​റ്റ​റി​ന​റി ടീ​മും ചേ​ർ​ന്നാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യ​ത്.

നി​ല​വി​ൽ ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ള​ക്ട​റേ​റ്റി​നു മു​ൻ​വ​ശ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി കാ​റ്റി​ൽ​പോ​ണ്ട് സ​ജ്ജീ​ക​രി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ദൗ​ത്യം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി അ​യ്യ​ന്തോ​ളി​ലെ ക​ന്നു​കാ​ലി​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​മെ​ന്നാ​ണു കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​തീ​ക്ഷ. ദൗ​ത്യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ വീ​ണ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, കോ​ർ​പ​റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, ഈ​സ്റ്റ് പോ​ലീ​സ് എ​ന്നി​വ​രു​ടെ സേ​വ​ന​ത്തെ ഡെ​പ്യൂ​ട്ടി മേ​യ​ർ അ​ഭി​ന​ന്ദി​ച

Tags : Stray cattle menace

Recent News

Corehub Up