x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​രൂ​രി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം: നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്


Published: July 9, 2026 07:03 AM IST | Updated: July 9, 2026 07:03 AM IST

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ തെ​രു​വു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. ഏ​രൂ​ര്‍ ന​ടു​ക്കു​ന്നും​പു​റം സ്വ​ദേ​ശി​നി സ​ന്ധ്യ (40), കാ​ഞ്ഞു​വ​യ​ല്‍ സ്വ​ദേ​ശി​നി​ക​ളാ​യ അ​ബു​സാ​ബീ​വി (78), ജ​മീ​ല ബീ​വി (77), ബി​ജ​മോ​ള്‍ (44) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കാ​ഞ്ഞു​വ​യ​ലി​ല്‍ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​വ​ര്‍​ക്ക് നേ​രെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ ജ​മീ​ല ബീ​വി​യെ പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തെ​രു​വ് നാ​യ ശ​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​തി​ര പ്ര​വീ​ണ്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up