എംബിബിഎസ് പ്രവേശനം നേടിയ ഗ്രാഡിപള്ളയിലെ അതുല്യയ്ക്ക് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ ഉപഹാരം നൽകുന്നു.
ചുള്ളിക്കര: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയ ഗ്രാഡിപള്ള ഉന്നതിയിലെ അതുല്യയെ സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി സി. കുഞ്ഞിക്കണ്ണൻ, പി. ദാമോദരൻ, രാജൻ ഗ്രാഡിപള്ള, ഗ്രേസി ഗോപി, ലോറൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഗ്രാഡിപള്ളയിലെ രാമൻ - ശാരദ ദമ്പതികളുടെ മകളാണ് അതുല്യ.
Tags : NattuVishesham DistrictNews