അങ്കമാലി :കേരളത്തിലെ വിദ്യാർഥികൾ തൊഴിൽ തേടുന്നവരേക്കാൾ തൊഴിൽ ദാതാക്കളായി മാറണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ നടന്ന ബിരുദ സമർപ്പണദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു. എംബിഎ, എംസിഎ, എംടെക്, ബിടെക് വിദ്യാർഥികൾക്കാണ് കോഴ്സ് പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
ബാംഗ്ലൂർ എത്തനോട്ടക്ക് അക്കാദമി ചെയർമാൻ ഡോ. കിരൺ രാജണ്ണ, ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam