സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ചാമരാജ് നഗർ നവോദയ വിദ്യാലയം.
വെച്ചൂച്ചിറ: ഹൈദരാബാദ് മേഖലയിലെ നവോദയ വിദ്യാലയങ്ങൾ മാറ്റുരച്ച സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ചാമരാജ് നഗർ നവോദയ വിദ്യാലയം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഫൈനലിൽ ചാമരാജ്നഗർ നവോദയ വിദ്യാലയം കാസർഗോഡ് നവോദയ വിദ്യാലയത്തെ നാലിനെതിരേ അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി സമാപനയോഗം ഉദ്ഘാടനം ചെയ്തു.