x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ണിം​ഗ് വോ​ക്കുമായി സ​ണ്ണി ജോ​സ​ഫ്


Published: March 27, 2026 02:02 AM IST | Updated: March 27, 2026 02:02 AM IST

പേ​രാ​വൂ​ർ മ​ണ്ഡ​ലം യു​ഡി​വൈ​എ​ഫ് സം​ഘ​ടി​പ്പി​ച്ച മോ​ണിം​ഗ് വോ​ക്കി​ൽ സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത​പ്പോ​ൾ.

ഇ​രി​ട്ടി: പേ​രാ​വൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം യു​ഡി​വൈ​എ​ഫ് മോ​ണിം​ഗ് വോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. കൂ​ളി​ചെ​ന്പ്ര​യി​ൽ നി​ന്നാ​രം​ഭി​ച്ച മോ​ണിം​ഗ് വോ​ക്കി​ൽ പ​ങ്കെ​ടു​ത്ത് സ​ണ്ണി ജോ​സ​ഫ് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. മോ​ണിം​ഗ് വോ​ക്ക് ഇ​രി​ട്ടി പാ​ലം വ​ഴി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ധി​ന്‍ ന​ടു​വ​നാ​ട്, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​വാ​ദ് പെ​രി​യ​ത്തി​ല്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ര്‍, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഒ​മ്പാ​ന്‍ ഹം​സ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഉ​ളി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​ന​പ​ങ്ങ​ൾ, പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ണ്ണി ജോ​സ​ഫ് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

പ​ഞ്ചാ​യ​ത്തുതല പ​ര്യാ​ട​നം
ഇ​ന്നു മു​ത​ൽ

സ​ണ്ണി​ ജോ​സ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്ത്ത​ല പ​ര്യാ​ട​നം ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക. രാ​വി​ലെ 8.30ന് ​തു​ടി​മ​ര​ത്ത് നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും. വാ​ള​ത്തോ​ട്, ര​ണ്ടാം​ക​ട​വ്, ,വാ​ണി​യ​പ്പാ​റ, ച​ര​ൾ, ക​ച്ചേ​രി​ക്ക​ട​വ്, മു​ടി​ക്ക​യം, പാ​ല​ത്തും​ക​ട​വ്, മു​ട​യ​ര​ഞ്ഞി, അ​ങ്ങാ​ടി​ക്ക​ട​വ്, ഉ​രു​പ്പും​കു​റ്റി, ഈ​ന്തും​ക​രി, വാ​ള​ത്തോ​ട്, എ​ട​പ്പു​ഴ, പാ​റ​ക്ക​പ്പാ​റ, കൊ​ട്ടു​ക​പ്പാ​റ നോ​ർ​ത്ത്, മു​ണ്ട​യാം​പ​റ​മ്പ്, ആ​ന​പ്പ​ന്തി, സെ​ന്‍റ് ജൂ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഇ​ന്ന​ത്തെ പ​ര്യ​ട​നം ക​രി​ക്കോ​ട്ട​ക​രി​യി​ൽ സ​മാ​പി​ക്കും.

Tags : Sunny Joseph nattuvishesham local news

Recent News

Corehub Up