സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരന് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും സിവില്സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി.
അഞ്ചുവര്‍ഷ തത്വം പാലിച്ച് 12-ാം ശമ്പള പരിഷ്കരണം നടപ്പാക്കുക,പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ റദ്ദുചെയ്യുക,മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്‍വാങ്ങുക, സിവില്‍ സര്‍വീസിനെ തകര്‍ക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരന് ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയും സമരസമിതി ചെയര്‍മാനുമായ ടി.ഡി. സുനില്‍മോന്‍ അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് വാകേരി, കെജിഒഎഫ് ജില്ലാ സെക്രട്ടറി പി.ജെ. വിനോദ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രിന്‍സ് തോമസ്, എകെഎസ്ടിയു ജില്ലാ പ്രസിഡന്റും സമരസമിതി കണ്‍വീനറുമായ സി.പി. ജിത്തുരാജ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രതീഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
Tags :