x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ലെ 190 എം​എ​ല്‍​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന് സാ​ങ്കേ​തി​കാ​നു​മ​തി

വെബ് ഡെസ്ക്
Published: August 18, 2026 02:37 AM IST | Updated: August 18, 2026 02:38 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യു​ടെ ദീ​ര്‍​ഘ​കാ​ല കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ആ​ലു​വ​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​തി​ദി​നം 190 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ (190 എം​എ​ല്‍​ഡി) ശു​ദ്ധീ​ക​ര​ണ ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചു. ഇ​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലെ പ്ര​ധാ​ന ക​ട​മ്പ പി​ന്നി​ട്ടു. ഇ​നി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന് ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്‍​കേ​ണ്ട​തു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സ​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ടി ​എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. സാ​ങ്കേ​തി​ക അ​നു​മ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഫ​യ​ല്‍ വ​കു​പ്പി​ലെ മേ​ല​ധി​കാ​രി മു​ഖേ​ന അ​ടി​യ​ന്ത​ര​മാ​യി എ​ഡി​ബി​ക്ക് സ​മ​ര്‍​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഡി​ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഉ​ട​ന്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൊ​ച്ചി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ടി​വെ​ള്ള വി​ത​ര​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​നും നി​ല​വി​ല്‍ നേ​രി​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഒ​രു​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് ടി.​ജെ.​വി​നോ​ദ് വ്യ​ക്ത​മാ​ക്കി.

Tags : water treatment plant NattuVishasham DistrictNews

Recent News

Corehub Up