x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നാ​ട് പൊ​തുമാ​ർ​ക്ക​റ്റ് ചീ​ഞ്ഞുനാ​റു​ന്നു


Published: June 11, 2026 07:18 AM IST | Updated: June 11, 2026 07:18 AM IST

അ​ധി​കൃ​ത​ർ​ക്ക് മൗ​നം

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പൊ​തു മാ​ർ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും മ​റ്റ് അ​ജൈ​വ വ​സ്തു​ക്ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളും ത​ള്ളു​ന്ന സ്ഥ​ല​മാ​യി മാ​റു​ന്നു​വെ​ന്ന് ആ​രോ​പ​ണം. പ​ബ്ലി​ക് റോ​ഡി​ൽ​നി​ന്നു സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക്‌ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്‍റെ ഫ​ല​മാ​യി, 2004ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ച​ന്ത​യു​ടെ വി​ക​സ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ശ്ര​ദ്ധ​ക്കാ​തി​രു​ന്ന​തി​നെ​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം​പോ​ലും മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ലെ ഏ​ഴോ​ളം ക​ട​മു​റി​ക​ളി​ൽ ഒ​രു വ​നി​താ സം​രം​ഭ​ക ന​ട​ത്തി​വ​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക്ക​ട മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ള്ള ഷെ​ഡു​ക​ളി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ചെ​ടി​ക​ളും, ജൈ​വ വ​ള​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ർ​ക്ക​റ്റി​നു ചു​റ്റു​മ​തി​ലു​ണ്ടെ​ങ്കി​ലും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ര​ണ്ടു ഗേ​റ്റു​ക​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ പ​ല ക​ട​മു​റി​ക​ളും ചോ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​കൊ​ണ്ടു​ത​ന്നെ കോം​പ്ല​ക്സി​ലെ മ​റ്റു ക​ട​മു​റി​ക​ൾ ഏ​റ്റെ​ടു​ക്കാ​നും ആ​രും ത​യാ​റാ​കു​ന്നി​ല്ല. പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​നു​ചു​റ്റും കാ​ടു​ക​യ​റി, ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും ആ​വാ​സ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്ത് സ​മി​തി അ​ടി​യ​ന്തി​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് സ​ത്വ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പൊ​തു​മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ ന​ട​ത്താ​തെ പൊ​തു​നി​ര​ത്തു​ക​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​വ​ശ്യ​മു​ണ്ട്.

കാ​ർ​ഷി​ക വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യും ഇ​ക്കോ ഷോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നു​മാ​ണ് ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up