x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട് മ​ണ്ണി​ട്ട് മൂ​ടി: മ​ഴ​യി​ൽ കോ​ത​മം​ഗ​ല​ത്ത് വെ​ള്ള​ക്കെ​ട്ട്


Published: November 15, 2025 04:14 AM IST | Updated: November 15, 2025 04:14 AM IST

മഴയെത്തുടർന്ന് ഇ​ന്ന​ലെ കോ​ത​മം​ഗ​ലം ടൗ​ണി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം രൂപപ്പെട്ട വെ​ള്ള​ക്കെ​ട്ട്.

കോ​ത​മം​ഗ​ലം: തോ​ട് മ​ണ്ണി​ട്ട് മൂ​ടി​യ​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബൈ​പ്പാ​സി​ലേ​ക്കു​ള്ള ലി​ങ്ക് റോ​ഡാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ മ​ണ്ണി​ട്ടി​രു​ന്നു. ഇ​തു​മൂ​ലം ഈ ​ഭാ​ഗ​ത്ത് തോ​ട് മൂ​ടി പോ​കു​ക​യും ചെ​യ്തു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി ഭാ​ഗ​ത്തു​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കു​ന്ന തോ​ടാ​യി​രു​ന്നു ഇ​ത്. ലി​ങ്ക് റോ​ഡി​ല്‍ വ​ലി​യ​തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ട് പ്ര​ധാ​ന​റോ​ഡി​ലേ​ക്കും വ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​റോ​ഡി​ലും ലി​ങ്ക് റോ​ഡി​ലും ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ട്ടു.

Tags : Kothamangalam Local News Ernakulam Nattuvishesham

Recent News

Corehub Up